Thread Rating:
  • 2 Vote(s) - 4.5 Average
  • 1
  • 2
  • 3
  • 4
  • 5
സ്റ്റാർട്ടപ്പ് (Completed)
#8
അദ്ധ്യായം - മൂന്ന്


അടുത്ത ദിവസം രാവിലെ അനസൂയ എണീറ്റത് ഒരു മൃതശരീരം പോലെയാണ്. ഏതു നിമിഷവും ഹൈദർ അലി വരും എന്ന തോന്നൽ അവളെ ഒരു ജീവച്ഛവമാക്കി മാറ്റി.
എല്ലാം തുറന്നു പറഞ്ഞ് ഭരതേട്ടന്റെ കാലിൽ വീഴുക മാത്രമായിരുന്നു അവൾ കണ്ട ഏക പോംവഴി. അതിനാകട്ടെ, അവളുടെ മനസ്സവളെ അനുവദിച്ചുമില്ല. ചെകുത്താനും കടലിനും ഇടയിൽപ്പെട്ട പോലെ അവൾ ഇരുന്ന് നീറിപ്പുകഞ്ഞു.

ഒരുപാട് ആലോചിച്ചും പ്രാർത്ഥിച്ചും സമയം കളഞ്ഞശേഷം അവൾ ഒരു തീരുമാനത്തിലെത്തി.
വായ കൊണ്ട് ചെയ്തുകൊടുക്കാം. ആദ്യത്തെ തവണ അങ്ങനെയായിരിക്കും.
അങ്ങനെ ആയിരിക്കണേ എന്ന് അവൾ പ്രാർത്ഥിച്ചു.

മുറിയിൽ സാധനങ്ങൾ അടുക്കി വയ്ക്കുമ്പോൾ തന്റെ ഹെൽത്ത് കാർഡ് താഴെ വീണു കിടക്കുന്നത് അവൾ കണ്ടു.
അതുവെക്കാൻ അലമാരയുടെ ഷെൽഫ് തുറന്നപ്പോൾ അതിൽ ഒരു പൊതി അവൾ കണ്ടു.
അതു തുറന്നു നോക്കിയ അനസൂയയുടെ കണ്ണുകൾ തിളങ്ങി.
രണ്ടായിരത്തിന്റെ നോട്ടുകൾ കെട്ടുകളായി വെച്ചിരിക്കുന്നു. നാല് കെട്ടുകൾ.
പെട്ടെന്ന് കോളിംഗ് ബെൽ അടിച്ചു. അനസൂയ ഞെട്ടി.
ഹൈദർ അലി വന്നു കഴിഞ്ഞു. 

ധൃതിയിൽ നോട്ടുകെട്ട് അലമാരയിൽ തിരിച്ചുവച്ച് അവൾ ഉമ്മറത്തേയ്ക്ക് നടന്നു.

അനസൂയയെ കണ്ട് ഹൈദരലിയുടെ കണ്ണുകൾ തിളങ്ങി. ഇരയെ കാണുന്ന വേട്ടമൃഗത്തെ പോലെ. 
"അകത്തേക്ക് ഇരിക്കൂ."
അനസൂയ അയാളെ ക്ഷണിച്ചു.
അകത്തേക്ക് നടക്കുമ്പോൾ അയാളുടെ കണ്ണുകൾ തന്റെ ദേഹമാകെ അളന്ന് എടുക്കുന്നത് അവൾ കണ്ടു. അവളുടെ ഹൃദയമിടിപ്പ് വല്ലാതെ വർദ്ധിച്ചു. കൈകൾ വിറച്ചു. എന്ത് ചെയ്യുമെന്ന് അവൾക്കൊരു എത്തും പിടിയും ഉണ്ടായിരുന്നില്ല. 
തന്റെ കാലുകൾക്കിടയിൽ തൊട്ട് ഇപ്പോഴും അവിടെ വേദനിക്കുന്നുണ്ട് എന്ന് പറഞ്ഞ അനിതയെ അവൾ ഓർത്തു. മൂത്രമൊഴിച്ചു കഴുകാത്തതിന്റെ മണമുള്ള ഹൈദരലിയുടെ ലിംഗം വായിൽ എടുക്കുന്നതിനെ പറ്റിയും അവൾ ഓർത്തു.
"എന്തുപറ്റി അനസൂയ? എന്താ ആലോചിച്ചു നിൽക്കുന്നത്? ഇവിടെ വന്നിരിക്കു."
ഹൈദരലി പറഞ്ഞു.
അനസൂയ പേടിയോടെ അയാളെ നോക്കി.
"ഞാൻ .... ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം."
"അതൊന്നും വേണ്ട മോളെ. എനിക്ക് കുറച്ച് ധൃതിയുണ്ട് വേഗം പോണം."
അയാളുടെ ധൃതി കണ്ടപ്പോൾ മനസ്സിൽ ചെറിയൊരു പ്രത്യാശ തോന്നി.  സമയമില്ലെങ്കിൽ അയാൾ ചിലപ്പോൾ ഒന്നിനും നിൽക്കാതെ വേഗം പോയേക്കും. അവൾ വിചാരിച്ചു.
"എന്നുകരുതി കാശില്ലാതെ ഞാൻ പോകുന്നില്ല ട്ടോ."
അവളുടെ മനസ്സ് വായിച്ചതുപോലെ അയാൾ പറഞ്ഞു.
അനസൂയ അയാളെ തുറിച്ചുനോക്കി.
ഹൈദരാലി അവളെ കൈമാടി വിളിച്ചു.
"ഇവിടെ വാടി പെങ്കാെച്ചെ, ഇവിടെ വന്നിരിക്ക്. നമുക്ക് സംസാരിക്കാം."
സോഫയിൽ കൈ തട്ടിക്കൊണ്ട് അയാൾ പറഞ്ഞു. 
അയാളുടെ 'വാടി' വിളിയിൽ തന്നെ അനസൂയ ഞെട്ടിത്തരിച്ചു. എന്താെരു അധികാരസ്വരം!  അയാൾ രണ്ടും കൽപ്പിച്ചാണ് വന്നതെന്ന് അവൾക്ക് മനസ്സിലായി.
ആദ്യം അയാൾ തന്നെ അവിടെയിരുത്തും; പിന്നെ തറയിൽ ഇരുത്തും. പിന്നെ അയാൾ പാന്റിന്റെ സിബ്ബഴിക്കും. സുന്നത്ത് കഴിച്ച അയാളുടെ ലിംഗം തന്റെ വായിലേക്ക് തള്ളി കയറ്റും. ഒന്നും മിണ്ടാൻ ആവാതെ താൻ പ്രതിമ പാേലെ  ഇരിക്കുമ്പോൾ അയാൾ തന്റെ തലയിൽ പിടിച്ച് മുന്നോട്ടും പിറകോട്ടും ബലമായി ചലിപ്പിച്ച് രസിക്കും. അയാളുടെ കഴുകാത്ത വൃത്തികെട്ട സാധനം തൻറെ വായിലേക്ക് തൊണ്ട വരെ ഇറങ്ങും. തന്നെ ശ്വാസം മുട്ടിക്കും, അവസാനം തൻറെ തൊണ്ടവേദനിച്ച് താൻ 'മതി, മതി' എന്ന് കരയുമ്പോൾ അയാൾ തന്നെയും കൊണ്ട് ബെഡ്റൂമിലേക്ക് നടക്കും. അവിടെ വെച്ച് തന്റെ വസ്ത്രങ്ങൾ അയാൾ കീറിക്കളയും. പിന്നെ ഒരു ചെന്നായയെപ്പാേലെ തൻെറ മേൽ ചാടി വീഴും. ആർത്തിയോടെ തന്നെ ഭോഗിക്കും. മതിവരുവോളം.
അനസൂയയുടെ കാലുകൾ വേരുറച്ച പോലെ തറയിൽ അമർന്നു നിന്നു.
"അനസൂയ ഇവിടെ വരൂ."
ഹൈദരലി പിന്നെയും പറഞ്ഞു. ഇത്തവണ കൂടുതൽ ശാന്തമായ സ്വരത്തിലാണ്.
ചിന്തയിൽ നിന്ന് ഉണർന്ന അനസൂയ പെട്ടെന്ന് തന്റെ ഭർത്താവിൻറെ അലമാരയിൽ കണ്ട  നോട്ടുകെട്ടുകളെ പറ്റി ഓർത്തു.
"ഞാനിതാ വരുന്നു."
അവൾ പെട്ടെന്ന് പറഞ്ഞ് അകത്തേക്ക് നടന്നു. അലമാരയിൽ നിന്ന് പൈസ എടുത്ത് ഒന്നുകൂടി പരിശോധിച്ചു. ഒരുപാടുണ്ട്, രണ്ടായിരത്തിന്റെ നോട്ടുകൾ.
നാല് കെട്ടുകൾ. ഒരു കെട്ടിൽ 50 എണ്ണം.
മൂന്നേക്കാൽ ലക്ഷം രൂപയാണ് ഹൈദരാലിക്ക് കൊടുക്കാനുള്ളത്.
അലമാരയിൽ നിന്ന് മൂന്ന് കെട്ടുകൾ അവൾ എടുത്തു.

തന്റെ കയ്യിലുള്ള ഇരുപത്തയ്യായിരം ചേർത്താണ് ഹൈദരാലിക്ക് കൊടുത്തത്.
പണം കണ്ടപ്പോൾ ഹൈദരാലിക്കയുടെ മുഖമൊന്നു മങ്ങിയത് അവൾ ശ്രദ്ധിച്ചു. കയ്യിൽ കിട്ടിയ ഇര വഴുതി മാറിപ്പോയതിന്റെ വിഷമം അയാളുടെ മുഖത്ത് കാണാമായിരുന്നു.
"മുഴുവനും ഉണ്ട് ഇക്കാ."
അനസൂയ പറഞ്ഞു.
ഹൈദരാലി തല കുലുക്കി.
"മോളുടെ ബിസിനസ് ഒന്നും ശരിയായിട്ടില്ല എന്ന് എനിക്കറിയാം. എന്നുവച്ചാ ഞാൻ കാശ് തന്ന കാര്യം നടന്നില്ല. ചില സമയത്ത് അങ്ങനെയാണ് നമ്മൾ വിചാരിച്ച പോലെ ഒന്നും നടക്കില്ല. പക്ഷേ അതിൽ തളരരുത്. ഇനിയും ശ്രമിക്കണം. നന്നായി പരിശ്രമിക്കണം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറയാം. ഇത് മാേള് കയ്യിൽ വെച്ചോളൂ."
അയാൾ ഇരുപത്തയ്യായിരം രൂപ അവൾക്ക് തിരിച്ചു നൽകി. ആദ്യമൊന്ന് മടിച്ചെങ്കിലും അനസൂയ അത് സ്വീകരിച്ചു.
"ഇനിയും എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണം."
പോകുമ്പോൾ ഹൈദരലി പറഞ്ഞു.
"വിളിക്കാം."
തല കുലുക്കി അനസൂയ  അയാളെ യാത്രയാക്കി.

ഹൈദരാലി പോയിക്കഴിഞ്ഞപ്പോഴാണ് അനസൂയക്ക് ശ്വാസം നേര വീണത്.
വലിയൊരു കെണിയിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസം.
പക്ഷേ തിരിച്ചു റൂമിലേക്ക് ചെന്നപ്പോൾ വീണ്ടും അവൾക്ക് പരിഭ്രാന്തി വന്നു,
മൂന്നുലക്ഷം രൂപ പോയി എന്ന് മനസ്സിലാക്കുമ്പോൾ തൻറെ ഭർത്താവിൻറെ റിയാക്ഷൻ എന്താകുമെന്ന് അവൾക്ക് നിശ്ചയം ഉണ്ടായിരുന്നു.
നല്ല ദേഷ്യം വരും. ചിലപ്പോൾ അടിക്കും. ഓർത്തപ്പോൾ അവൾക്ക് പേടി തോന്നി.
ഈശ്വരാ ഇനി എങ്ങനെ ഇതിൽ നിന്ന് രക്ഷപ്പെടും? അവൾ മേലോട്ട് നോക്കി.

കുറെ ആലോചിച്ച് അവൾ ഒരു വഴി കണ്ടെത്തി. തൽക്കാലം ഒന്നും അറിയാത്ത പോലെ നടിക്കാം. താൻ പണം കണ്ടിട്ടുമില്ല എടുത്തിട്ടുമില്ല. 

അവൾ തന്റെ കയിലെ ഇരുപത്തയ്യായിരം രൂപയിലേക്ക് നാേക്കി. സണ്ണി തന്ന അതേ നോട്ടുകൾ.
അത് എന്ത് ചെയ്യും എന്ന് അവൾ ആലോചിച്ചു.
ഹൈദരാലിക്ക വാങ്ങിയ മൂന്ന് ലക്ഷം രൂപ മുഴുവനും ഭരതേട്ടന്റെ അലമാരയിൽ നിന്നെടുത്തതായിരുന്നു. ഇനി ഒരു കെട്ട് അഥവാ ഒരു ലക്ഷം രൂപ കൂടി ബാക്കിയുണ്ട് അലമാരയിൽ. തന്റെ കയ്യിലുള്ള 25000 കൂടി അതിൻറെ കൂടെ ചേർത്ത് വെച്ചാലോ എന്ന് അവൾ ആദ്യം ആലോചിച്ചു. പിന്നെ മനസ്സിലായി അത് ആനമണ്ടത്തരം ആണെന്ന്. അങ്ങനെ ചെയ്താൽ താൻ തന്നെയാണ് പണം എടുത്തത് എന്ന് മനസ്സിലാവും.
കള്ളന്മാർ പൈസ തിരിച്ചു വെക്കുകയൊന്നും ഇല്ലല്ലോ.

തൽക്കാലത്തേക്ക് ഈ 25000 രൂപ എന്റെ കയ്യിൽ ഇരിക്കട്ടെ . അവൾ വിചാരിച്ചു.

അന്ന് വൈകുന്നേരം ഭരത് വന്നിട്ട് ഉറങ്ങും വരെ അവൾ നിൽക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥയിലായിരുന്നു.
പക്ഷേ അന്ന് ഭരത് അതൊന്നും ശ്രദ്ധിച്ചില്ല. 
പിറ്റേദിവസം രാവിലെയാണ് അയാൾ പാെതിയിലുണ്ടായിരുന്ന പണത്തിൽ ഒരു ഭാഗം നഷ്ടപ്പെട്ട കാര്യം ശ്രദ്ധിച്ചത്.

"ഇവിടെയിരുന്ന ബാക്കി ക്യാഷ് എവിടെ?"
അയാൾ ചോദിച്ചു. അനസൂയ അടുക്കളയിൽ ആയിരുന്നു.
"എന്താ? എന്ത് കാശ്?"
അവൾ ചെന്ന് ഒന്നുമറിയാത്ത പോലെ ചോദിച്ചു.
"ഇവിടെ... എന്റെ അലമാലയിൽ അലമാരയിലിരുന്ന മൂന്ന് ലക്ഷം രൂപ കാണാനില്ല."
"ഭരതേട്ടാ അത് നിങ്ങള് വേറെ എവിടെയെങ്കിലും ആയിരിക്കും വച്ചിട്ടുണ്ടാവുക. ശരിക്കും നോക്ക്."
"കോപ്പ് എനിക്കറിയാം ഞാൻ കാശ് വെച്ചത് എവിടെയാണെന്ന്."
"എന്നാപ്പിന്നെ എന്നോട് ചോദിക്കുന്നത് എന്തിനാ?"
അനസൂയ ദേഷ്യപ്പെട്ട് അടുക്കളയിലേക്ക് പോയി.
ഭരത് എന്തൊക്കെയോ വിളിച്ചു പറയുന്നത് അവൾ കേട്ടു. കാത് പാെത്താനാണ് അവൾക്ക് തോന്നിയത് .
കുറച്ചുകഴിഞ്ഞ് ബെഡ്റൂമിലേക്ക് ചെന്നപ്പോൾ അലമാരയിലുള്ള തുണിയെല്ലാം വലിച്ച് താഴെ ഇട്ടിട്ടുണ്ട് ഭരത്.
"അയ്യോ ഇതെന്താ ചെയ്യുന്നേ. ഈ തുണിയെല്ലാം കേടു വരും."
ഭരത് അവളെ ഒന്നു നോക്കി.
"നിൻറെ ഒരു തുണി! ഇവിടെ മൂന്നു ലക്ഷം രൂപ കാണാനില്ല. അപ്പോഴാണ് അവളുടെ ഒരു തുണി!"
മേശമേൽ ഇരുന്ന ബാക്കി ഒരു ലക്ഷം രൂപയുടെ കെട്ട് അവൾ കണ്ടു.
"ദാണ്ടെ ഇരിക്കുന്നു കാശ് ഇവിടെ. എന്തിനാ നിങ്ങൾ അവിടെ പോയി തപ്പുന്നത്?"
അവൾ ചൂണ്ടിക്കാട്ടി.
ഭരത് അവളെ അടിക്കാൻ കയ്യോങ്ങി.
പക്ഷേ അടിച്ചില്ല. അസൂയ പേടിച്ച് പിറകിലോട്ട് മാറിക്കളഞ്ഞു. അവളുടെ തല ചുമരിൽ പോയി ഇടിച്ചു.
ഭരത് വീണ്ടും അവളെ തീഷ്ണമായ കണ്ണുകളോടെ നോക്കി.
"എടി പോത്തേ, അത് എൻറെ കയ്യിലുള്ള ബാക്കി ഒരു ലക്ഷം രൂപയാണ് മൊത്തം നാല് ലക്ഷം രൂപ ഉണ്ടായിരുന്നു."
ചുമരിൽ ഇടിച്ച അനസൂയയുടെ തല വേദനിച്ചു. അവൾക്ക് ദേഷ്യവും സങ്കടവും വന്നു. താനാണ് പണം എടുത്തത് എന്ന് ഒരിക്കലും ഇയാളോട് പറയാൻ പോകുന്നില്ല എന്ന് ആ നിമിഷം അവൾ ഉറച്ചു തീരുമാനിച്ചു.

അനസൂയ തല തടവിക്കൊണ്ട് കുറച്ചുനേരം അവിടെ നിന്നു.
"എന്നാലും ഞാൻ അതല്ല ആലോചിക്കുന്നത്." ഭരത് പറഞ്ഞു. "ഇത് ഏത് കള്ളനാ നാലു ലക്ഷം രൂപയിൽ നിന്ന് മൂന്ന് ലക്ഷം മാത്രം എടുത്ത് ബാക്കി ഒരു ലക്ഷം അവിടെ തിരിച്ചുവച്ച് പോകുന്നത്?"
അനസൂയക്ക് താൻ ചെയ്തത് മണ്ടത്തരം ആയോ എന്ന് സംശയം തോന്നി.
മുഴുവനും എടുക്കണമായിരുന്നു.
"എന്തേലും അത്യാവശ്യം ഉള്ള കള്ളനായിരിക്കും."
അവൾ പറഞ്ഞു.
ഭരത് വീണ്ടും അവളെ നോക്കി.
"അയ്യോ ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ പോണു."
അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് ഓടി.

കുറച്ചു കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റ് ഊൺമേശയിൽ എടുത്തുവച്ച് അവൾ അയാളെ വിളിച്ചു.
"കഴിക്കാൻ വരുന്നില്ലേ?"
"ഇന്നെനിക്കൊരു മൈരും വേണ്ട!"
ഭരത് പറഞ്ഞു.
അയാളുടെ ദേഷ്യം കണ്ട് അനസൂയക്ക് ചെറിയൊരു ആശ്വാസം തോന്നി. സത്യം പറയാതിരുന്നത് വളരെ നന്നായി. ഇല്ലെങ്കിൽ ഇയാൾ തന്നെ തലയ്ക്ക് അടിച്ചു കൊന്നേനെ.

"കോപ്പ്. ഒരു സ്ഥലത്തിന് അഡ്വാൻസ് കൊടുക്കാൻ വെച്ചതായിരുന്നു ഇനിയിപ്പോ ഞാൻ എന്തു ചെയ്യും?"
ഭരത് പിറുപിറുത്തു.
"ബാങ്കിൽ നിന്ന് എടുത്തൂടെ?"
അനസൂയ ചോദിച്ചു.
"ഇന്ന് ഏത് ബാങ്കാ തുറക്കുക? ഇന്ന് രണ്ടാം ശനി അല്ലേ? നാളെയും തുറക്കില്ല."
"അപ്പോൾ മറ്റന്നാൾ എടുക്കണം."
"ഇന്ന് അഡ്വാൻസ് കൊടുക്കാം എന്ന് പറഞ്ഞ സ്ഥാനത്ത് മറ്റന്നാൾ ചെന്നാൽ നടക്കുമോ?അപ്പോഴത്തേക്ക് അത് വേറെ ആരെങ്കിലും കൊണ്ടുപോകും."

താൻ ചെയ്തത് വളരെ തെറ്റായിപ്പോയി എന്ന് അനസൂയക്ക് കുറ്റബോധം തോന്നി. പക്ഷേ പിന്നെ വിചാരിച്ചു, സാരമില്ല. അങ്ങനെ ആ സമയത്ത് ചെയ്തില്ലായിരുന്നെങ്കിൽ വേറെ എന്ത് നടന്നേനെ എന്ന് അവൾക്ക് ഓർക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.
ഭരതേട്ടൻ അഡ്വാൻസ് ഒക്കെ കൊടുത്ത് സ്ഥലം മേടിക്കുമായിരുന്നു. പക്ഷേ അതേ സമയം ഇവിടെ തൻറെ ഭാര്യയെ ഹൈദരാലി എന്ന വൃദ്ധൻ മതിവരുവോളം ഭോഗിച്ചു കൊണ്ടിരിക്കുകയാണെന്ന് അയാൾ അറിയുമായിരുന്നില്ല.

അതും ഒരു തവണയൊന്നുമല്ല. മുന്നേക്കാൽ ലക്ഷം രൂപക്ക് പകരമായി മൂന്ന് തവണ ഹൈദരാലിക്ക തന്നെ ഈ ബെഡ്ഡിലിട്ട്...
അനസൂയ വെറുപ്പോടെ തല കുലുക്കി.
താൻ ചെയ്തത് വളരെ ശരിയായ കാര്യമാണ്.
അവൾ മനസ്സിൽ പറഞ്ഞു.

കുറച്ചു കഴിഞ്ഞു ഭരത് വസ്ത്രം ധരിച്ച് പുറത്തേക്കു പോയി. അനസൂയ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞുവിട്ട് അരമണിക്കൂർ കഴിയുമ്പോഴേക്കും അയാൾ തിരിച്ചു വന്നു. അയാളുടെ കാറിന് പിറകിൽ ഒരു പോലീസ് ജീപ്പും ഉണ്ടായിരുന്നു.
ജനലിലൂടെ ആ കാഴ്ച കണ്ട് അനസൂയ ഭയന്നുവിറച്ചു.
"ഈശ്വരാ!"
അവൾ നെഞ്ചിൽ കൈവെച്ചു.
ഇത്ര പെട്ടെന്ന് ഭരത് പോലീസിൽ പരാതി കാെടുക്കുമെന്ന് അവൾ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. പുറത്തേക്ക് നോക്കാൻ പോലും അവൾക്ക് ധൈര്യം വന്നില്ല.
കുറച്ചുകഴിഞ്ഞ് കോളിംഗ് ബെൽ ശബ്ദം കേട്ട് അവൾ വീണ്ടും ഞെട്ടി.
ഏതു നിമിഷവും എന്തും സംഭവിക്കും എന്ന് അവൾക്ക് തോന്നി.
കോളിംഗ് ബെൽ വീണ്ടും അടിച്ചു.
വാതിൽ തുറക്കുമ്പോൾ അവളുടെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു.
മുമ്പിൽ ഭരതേട്ടൻ നിൽക്കുന്നുണ്ട്.  അയാൾക്ക് പിറകിൽ കാക്കി വേഷം ധരിച്ച ഒരാൾ. അയാളുടെ മുഖം കണ്ട് പണ്ടെവിടെയോ കണ്ടു മറന്നത് പോലെ തോന്നി.
"ഇത് അനസൂയ അല്ലേ?"
പോലീസുകാരൻ ചോദിച്ചു.
അനസൂയ കണ്ണുമിഴിച്ച് അയാളെ തുറിച്ചു നോക്കി.
"അ... അതെ..."
ഒരു നിമിഷം ഇതൊരു പരീക്ഷണമാണോ എന്ന് വരെ അവൾ ആലോചിച്ചു.
"അകത്തേക്ക് വാ ഫാരിസ്."
ഭരത് അയാളെ അകത്തേക്ക് ക്ഷണിച്ചു.
ആഗതനാവട്ടെ അനസൂയയെ തന്നെ നോക്കി നിൽക്കുകയാണ്. അയാൾ പെട്ടെന്ന് തലതിരിച്ച് ഫാരിസിനെ നോക്കി.
"എടോ ഇതാണോ തൻറെ ഭാര്യ?"
"അതെ അറിയുമോ?"
"ഹ! എന്ത് ചോദ്യം? ഞങ്ങൾ ഒരുമിച്ച് അല്ലേ പഠിച്ചത്? അനസൂയക്ക് എന്നെ ഓർമ്മയുണ്ടോ?"
അനസൂയയെ നോക്കി കൊണ്ടാണ് അയാൾ ചോദിച്ചത്. അനസൂയ ശ്രമപ്പെട്ട് ആലോചിച്ചു.
"ഹൈസ്കൂളിലാണോ? ഫാരിസ് എന്നാണോ പേര് പറഞ്ഞത്?"
ചോദിക്കുമ്പോൾ തന്നെ അവളുടെ കണ്ണുകൾ അയാളുടെ നെഞ്ചിലെ നെയിം പ്ലേറ്റിൽ പതിഞ്ഞു. 
ഫാരിസ് മുഹമ്മദ്.
അവൾ കണ്ടു.
"അതെ, ഞാൻ തന്നെയാടോ ഫാരിസ് എന്തൊരു അത്ഭുതം വിശ്വസിക്കാനാവുന്നില്ല. എത്രയോ കാലം കഴിഞ്ഞിട്ടാണ് ഇപ്പോൾ കാണുന്നത്. അതും ഇങ്ങനെ ഒരു അവസരത്തിൽ!"

കേസ് അന്വേഷിക്കാൻ വന്നത് തൻറെ ബാല്യകാല സുഹൃത്താണ് എന്നത് അനസൂയയെ അല്പം ഒന്ന് ആശ്വസിപ്പിച്ചു.
ഹൈസ്കൂളിൽ പഠിക്കുമ്പോൾ ക്ലാസിൽ ഉണ്ടായിരുന്ന ഫാരിസ് മുഹമ്മദിനെ ഓർമ്മയുണ്ടായിരുന്നു എങ്കിലും പറയത്തക്ക സൗഹൃദം ഒന്നും അന്ന് അവനുമായിട്ട് ഉണ്ടായിരുന്നില്ല.
പത്തറുപത് പേരുള്ള ക്ലാസിലെ ഒരു സാധാരണ സ്റ്റുഡൻറ് മാത്രമായിരുന്നു ഫാരിസ് മുഹമ്മദ്.
താൻ ആണെങ്കിലോ പലരുടെയും ഡ്രീം ഗേളും.

"ഭരതുമായി പണ്ടേ എനിക്ക് സൗഹൃദം ഉണ്ട്. പക്ഷേ എൻറെ പഴയ ക്ലാസ്മേറ്റ് ആണ് അവൻറെ ഭാര്യ എന്ന് മാത്രം ഇവൻ പറഞ്ഞില്ല. "
ഫാരിസ് പറഞ്ഞു.
"അതിന് എനിക്ക് അറിയില്ലല്ലോ."
ഭരത് പറഞ്ഞു.
"അത് ശരിയാ."
ഫാരിസ് തല കുലുക്കി.
"അനു ചായ എടുക്ക്. ഞാൻ ഇവന് നമ്മുടെ റൂം ഒന്ന് കാണിച്ചു കൊടുക്കട്ടെ."
ഭരത് പറഞ്ഞു. അവർ രണ്ടുപേരും ബെഡ്റൂമിലേക്ക് നടക്കുമ്പോൾ അനസൂയ വേഗം അടുക്കളയിലേക്ക് മുങ്ങി . 
"ബെഡ്റൂം ആണോ?"
ഫാരിസ് ചോദിക്കുന്നത് അവൾ കേട്ടു. അങ്ങോട്ട് പോകാൻ അവൾക്ക് ധൈര്യം വന്നില്ല.
പാരിസ് പണ്ട് തന്റെ ഓർമ്മയിൽ ഉള്ള നീണ്ടുമെലിഞ്ഞ പയ്യനൊന്നുമല്ല. അരോഗ ദൃഢഗാത്രനായ ഒരു പോലീസുകാരനായി അവൻ മാറിക്കഴിഞ്ഞിരിക്കുന്നു. തന്റെ ഭർത്താവിനുള്ള പോലെ കുടവയർ ഒന്നും ഇല്ല.
മസിൽ ഉരുണ്ടു നിൽക്കുന്ന കൈകൾ. അയാളെ കണ്ടാൽ അറിയാം നല്ല കഴിവുള്ള പോലീസുകാരനാണ് എന്ന്. ഏതു കുറ്റവാളിയെയും കണ്ടെത്താനും പിടിക്കാനും ഉള്ള സാമർത്ഥ്യം ഉണ്ടാകും.
തന്നെയൊക്കെ ചിലപ്പോൾ കുറച്ച് നിമിഷം കൊണ്ട് പിടിച്ചേക്കാം.
എവിടെയെങ്കിലും പോയി ഓടിപ്പോയാലോ എന്ന് ഒരു നിമിഷം അനസൂയ ആലോചിച്ചു.
താനാണ് മോഷ്ടാവ് എന്ന് ഫാരിസ് പറഞ്ഞാൽ ഭർത്താവിൻറെ അടി മാത്രമല്ല അയാളുടെ മുന്നിലും അപമാനിത ആവേണ്ടിവരും. കുറേക്കാലത്തിനുശേഷം കണ്ടുമുട്ടിയ പഴയകാല സുഹൃത്തിന് മുമ്പിൽ തലകുനിച്ച്, തൊലിയിരിഞ്ഞ പോലെ, നിൽക്കേണ്ടിവരും.
ഈശ്വരാ, എന്തൊരു പരീക്ഷണം!
ഏതുനേരത്താണ് ആ കാശെടുത്ത് ഹൈദരാലിക്കക്ക് കൊടുക്കാൻ തോന്നിയത്?
എല്ലാത്തിനും ആ അനിതയെ പറഞ്ഞാൽ മതി.
അല്ല, എല്ലാത്തിനും തൻറെ സ്റ്റാർട്ടപ് തുടങ്ങാനുള്ള ആഗ്രഹത്തെ പറഞ്ഞാൽ മതി.
ചായ ഉണ്ടാക്കുന്നതിനിടയിൽ അസൂയ സ്വയം കുറ്റപ്പെടുത്തി കൊണ്ടിരുന്നു.
അല്ലാതെന്തു ചെയ്യാൻ!

അല്പസമയം കഴിഞ്ഞ് ചായ ഉണ്ടാക്കി അവൾ പൂമുഖത്തേക്ക് ചെന്നു.
ഫാരിസും ഭരതും അവിടെ സംസാരത്തിലാണ്.

"രണ്ടുപേരെയും എനിക്ക് കാണണം. നിങ്ങളുടെ പുരയിടത്തിൽ പണിയെടുക്കുന്ന പരമു, ന്യൂസ് പേപ്പർ ഇടുന്ന ശേഖരൻ."
ഫാരിസ് ഭരതനോട് പറയുന്നത് അനസൂയ കേട്ടു.
"ഞാൻ അവരെ വിളിച്ചു വരുത്താം."
ഭരത് ഉടനെ പറഞ്ഞു.
"ഭരതേട്ടാ." അനസൂയ വിളിച്ചു. "ഭരതേട്ടൻ വിളിച്ചു വരുത്തേണ്ട. അവർ വിചാരിക്കും ഭരതേട്ടന് അവരെ സംശയം ഉണ്ടായിട്ടാണ് എന്ന്."
"ഒരു മോഷണം ആവുമ്പോൾ എല്ലാവരെയും സംശയിക്കണം അനസൂയ." ഫാരിസ് പറഞ്ഞു.
അനസൂയ അയാളെ നോക്കി.
"എന്നെയും സംശയമുണ്ടോ?"
ധൈര്യം അഭിനയിച്ചാണ് അവൾ ചോദിച്ചത്.
"പിന്നെന്താ, ഉണ്ടല്ലോ."
ഫാരിസിന്റെ മറുപടി അവളെ അങ്കലാപ്പിലാക്കി.
ഫാരിസ് ചിരിച്ചു.
"എടോ ഒരു തമാശ പറഞ്ഞതാ. താൻ ഇങ്ങനെ ടെൻഷനടിച്ചു നിൽക്കാതെ."
"ടെൻഷൻ അടിക്കാതെ പിന്നെ? ഒന്നും രണ്ടുമല്ല മൂന്നു ലക്ഷം രൂപയാ. കേട്ടിട്ട് തന്നെ എനിക്ക് ഒരു മനസ്സമാധാനം ഇല്ല. ഈ വീട്ടിൽ ആദ്യമായിട്ട് ഇങ്ങനെ ഒരു..."
അനസൂയ മുഖത്ത് നോക്കാതെയാണ് പറഞ്ഞത്.
"താൻ പേടിക്കേണ്ട; കള്ളനെ ഞാൻ പുഷ്പം പോലെ പൊക്കും."
അയാൾ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്. പിന്നെ ഭരതനെ നോക്കി.
"അവരെ രണ്ടുപേരെയും വിളിച്ചാേ; എനിക്ക് കുറച്ചു ചോദിച്ചറിയാൻ ഉണ്ട് എന്ന് പറഞ്ഞാൽ മതി."

ഭരത് തലയാട്ടി ഫോൺ ചെയ്യാൻ ആരംഭിച്ചു.
അനസൂയ ഫാരിസിന് ചായ കൊടുത്തു.
ഒരു സിപ്പ് എടുത്തു കുടിച്ച് ഫാരിസ് അവളെ നോക്കി ചിരിച്ചു.
"താൻ ഒരു സംഭവമാട്ടോ."
"അതെന്താ?"
"താൻ അന്നേ ഒരു സുന്ദരിയായിരുന്നു. എല്ലാവരുടെയും ഹാർട്ട്ത്രോബ്. എന്നെയൊക്കെ താൻ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല. അതിനുശേഷം നിന്നെപ്പറ്റി ഒരു വിവരവുമില്ല. ഞങ്ങൾ ഫ്രണ്ട്സ് ഒക്കെ ഇടയ്ക്ക് കാണുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കും തന്നെപ്പറ്റി എന്തെങ്കിലും അറിവുണ്ടോ എന്ന്. അവസാനം ഇപ്പോഴല്ലേ അറിഞ്ഞത്. ഈ കോന്തൻ ഭരത് നിന്നെ ഇവിടെ പൂഴ്ത്തി വച്ചിരിക്കുകയാണെന്ന്."
അനസൂയ ചിരിച്ചുപോയി.
"ഇങ്ങനെ ചിരിക്കല്ലേ. എനിക്ക് കേസിൽ നിന്ന് ശ്രദ്ധ തെറ്റി പോകും."
"ഒന്ന് പോ ഫാരിസേ. നല്ല വാചകമടി ആണല്ലോ."
അനസൂയയും ചിരിച്ചു. കുറച്ച് ചിരിച്ചപ്പാേൾ അനസൂയക്ക് അല്പം ആശ്വാസം തോന്നി.

അല്പം കഴിഞ്ഞ് പരമവും ശേഖരനും തത്രപ്പെട്ട് ഓടി വന്നു.
"ശേഖരൻ എൻറെ കൂടെ വാ; കുറച്ചു ചോദിക്കട്ടെ."
ഹാരിസ് അയാളെയും കൂട്ടി മുകളിലത്തെ നിലയിലേക്ക് പോയി.
പരമു പേടിയോടെ അനസൂയയും ഭരതിനേയും മാറിമാറി നോക്കി.
അനസൂയക്ക് വിഷമം തോന്നി.
"പരമുച്ചേട്ടൻ വിഷമിക്കേണ്ട." അവൾ പറഞ്ഞു. "ഒന്നും ചെയ്യില്ല."
"അനസൂയ അടുക്കളയിലേക്ക് പൊയ്ക്കോ."
ഭരത് കർക്കശമായി പറഞ്ഞു.
താൻ പരമുവിനെ ആശ്വസിപ്പിക്കുന്നത് ഭരതിന് ഇഷ്ടമായില്ലെന്ന് അനസൂയക്ക് മനസ്സിലായി.
അവൾ തലകുലുക്കി അടുക്കളയിലേക്ക് നടന്നു.
പരമു ദയനീയമായി അവളെ നോക്കി.
ഫാരിസിനെ കണ്ട് ഭയന്നു വിറച്ച് നിൽക്കുകയാണ് അയാൾ.
ഒരു തെറ്റും അയാൾ ചെയ്തിട്ടില്ല എന്ന് അറിയാവുന്ന രണ്ട് വ്യക്തികളെ ഈ ലോകത്തുള്ളൂ.
ഒന്ന് താനും പിന്നെ അയാളും.
രണ്ടുപേർക്കും അത് വേറൊരാളെ പറഞ്ഞു ബോധ്യപ്പെടുത്താൻ പറ്റില്ല എന്ന് അനസൂയക്ക് അറിയാമായിരുന്നു.

അല്പം കഴിഞ്ഞ് ഫാരിസ് പരമുവിനെയും മുകളിലേക്ക് വിളിച്ചു.
അനസൂയ അങ്ങോട്ട് എത്തിനോക്കി.
ദയനീയമായി വിറച്ചു കൊണ്ടാണ് പരമു മുകളിലേക്ക് ഗോവണി കയറിപ്പോയത്.

15 മിനിറ്റെങ്കിലും കഴിഞ്ഞിട്ടാണ് ശേഖരനും പരമുവും താഴേക്ക് ഇറങ്ങിയത്.
"ഇപ്പൊ പൊയ്ക്കോ. നാളെ രാവിലെ സ്റ്റേഷനിൽ വരണം."
ഫാരിസ് ആവശ്യപ്പെട്ടു.
രണ്ടുപേരും ഭയഭക്തി ബഹുമാനത്തോടെ തലയാട്ടി. പേടിച്ചരണ്ട് ഇപ്പോൾ താഴെ വീഴും എന്ന മട്ടിലാണ് രണ്ടുപേരുടെയും നിൽപ്പ്.
"രണ്ടുപേരെയും എനിക്ക് സംശയമുണ്ട്. രണ്ടിൽ ഒരാളാവും എന്ന കാര്യം ഉറപ്പാണ്. ഒരു കാര്യം ഞാൻ പറയാം. നിങ്ങളിൽ ഒരാൾ മാത്രമേ തിരിച്ചു വീട്ടിലേക്ക് പോവുകയുള്ളൂ." ഫാരിസ് പറഞ്ഞു.
അനസൂയ ഞെട്ടി.

രണ്ടുപേരും പോയ ശേഷം ഫാരിസ് അവരെക്കുറിച്ച് അനസൂയയോടും ചോദിച്ചു.
"ശേഖേട്ടനെപ്പറ്റി എനിക്ക് അധികമൊന്നും അറിയില്ല." അനസൂയ പറഞ്ഞു.
"പക്ഷേ പരമുവേട്ടനെ എനിക്കറിയാം. പുള്ളി ഇങ്ങനെയൊന്നും ചെയ്യില്ല എന്ന് എനിക്ക് 200% ഉറപ്പുണ്ട്. ഫാരിസിനെ അയാളെ സംശയമുണ്ടെങ്കിൽ ഫാരിസിന്റെ സാമർത്ഥ്യത്തെ എനിക്ക് സംശയിക്കേണ്ടി വരും. എനിക്ക് അത്രയും ഉറപ്പുള്ളത് കൊണ്ടാണ് ഞാൻ അങ്ങനെ പറയുന്നത് അല്ലാതെ ഫാരിസിനെ വിശ്വാസമില്ലാത്തതു  കൊണ്ടൊന്നുമല്ല."
അവൾ വിശദീകരിച്ചു.
"ശ്ശോ; എന്നാലും നെഞ്ചിൽ തട്ടുന്ന ഡയലോഗ് ആണല്ലോ അനസൂയേ അത്!"
"സോറി ഫാരിസ്. പക്ഷേ പരമുച്ചേട്ടനെ ഇങ്ങനെ ചോദ്യം ചെയ്യുന്നതു കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നി.  അദ്ദേഹത്തിൻറെ പേടിയും മറ്റും കണ്ടപ്പോൾ എനിക്ക് സഹിക്കുന്നില്ല."
"അവരെ രണ്ടുപേരെയും സംശയിക്കാൻ എനിക്ക് ഒരു തെളിവും കിട്ടിയിട്ടില്ല. പിന്നെ ഇതെല്ലാം ഒരു സ്വാഭാവിക കാര്യങ്ങളാണ്. ഇങ്ങനെയൊക്കെ തന്നെയാണ് അന്വേഷണം ഞങ്ങൾ നടത്താറ്. അനസൂയ പേടിക്കണ്ട."

"ഇവരല്ലെങ്കിൽ പിന്നെ വേറെ ആരെയാണ് സംശയിക്കാൻ പറ്റുക?"
ഭരത് ചോദിച്ചു.
"ഇതിൽ ഇപ്പോൾ ഫോറൻസിക് നിന്നും വിളിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നില്ല. നിങ്ങൾ തന്നെ അലമാരയും ബാക്കിയുള്ള പണവും എല്ലാം ശരിക്ക് തൊട്ടു എവിഡൻസ് ടാമ്പർ ചെയ്തു കഴിഞ്ഞു. ഇനിയെന്ത് വിരലടയാളം ഇനിയെന്ത് ഡോഗ് ഷോ!"
പുഞ്ചിരിച്ചു കൊണ്ടാണ് ഫാരിസ് പറഞ്ഞത്.
"ഛെ! ഞാനാണെങ്കിൽ ബാക്കിയുള്ള പണം ഉടനെ എടുത്ത് എണ്ണിയും നോക്കി. അതിൽ കള്ളന്റെ വിരലടയാളം ഉണ്ടാകുമെന്ന് ഞാൻ ഓർത്തില്ല."
ഭരത് പറഞ്ഞു.
"ഒന്നുകിൽ കള്ളൻ നല്ല ബുദ്ധിമാനാണ്. ഇല്ലെങ്കിൽ പച്ച പാവം. സാരമില്ല. ഇനിയും ഒരുപാട് മാർഗ്ഗങ്ങളുണ്ട് ഞാൻ ചുറ്റുമുള്ള സിസിടിവി ക്യാമറകൾ ഒന്ന് പരിശോധിക്കട്ടെ. പണം നഷ്ടപ്പെട്ടു എന്ന് നിങ്ങൾ വിചാരിക്കുന്ന ആ സമയത്ത് ഈ വഴിക്ക് വന്ന എല്ലാവരെയും ഞാൻ പൊക്കും. ഇന്നത്തെ കാലത്ത് ഒരു മോഷണം കണ്ടുപിടിക്കാൻ ഒക്കെ ഈസിയാണ്."
അയാളുടെ പറച്ചിൽ കേട്ട് അനസൂയക്ക് ആശ്വാസം തോന്നി.
സിസിടിവി നോക്കി ഈ വഴിക്ക് പോയ എല്ലാവരെയും ചോദ്യം ചെയ്തു വരുമ്പോഴേക്കും അയാൾ ക്ഷീണിക്കും.
ഒരിക്കലും തന്നെ പിടിക്കാൻ പോകുന്നില്ല.

വൈകുന്നേരം അവൾ പരമു ചേട്ടനെ വീട്ടിലേക്ക് വിളിച്ചു.
"പരമുച്ചേട്ടനാണ് ഇത് ചെയ്തത് എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കില്ല. ചേട്ടൻ ഒന്നുകൊണ്ടും പേടിക്കേണ്ട . ഞാൻ ഫാരിസിനോട് സംസാരിച്ചോളാം."

അവൾ പറഞ്ഞു.
തന്റെ കൂടെ പഠിച്ച ആളാണ് എന്നൊക്കെ പറഞ്ഞപ്പോൾ ചേട്ടന് ചെറിയ ആശ്വാസം തോന്നി.
എന്നാലും അയാളുടെ വിഷമം കണ്ട് അനസൂയക്ക് ദയ തോന്നി.
ഒന്നുമറിയാതെ ആണല്ലോ അയാൾ ഈ കേസിൽ വന്ന് പെട്ടത്. അതിനു കാരണക്കാരി താൻ ആണല്ലോ എന്നും ആലോചിച്ചപ്പോൾ അനസൂയക്ക് വിഷമം തോന്നി. പക്ഷേ എന്തുചെയ്യാൻ!

പിറ്റേന്ന് അവൾ ഫാരിസിന്റെ മൊബൈൽ നമ്പർ ഭരതിെന്റെ ഫോണിൽ നിന്ന് തപ്പിയെടുത്തു. ഭരത് പോയിക്കഴിഞ്ഞ ശേഷം അയാളെ ഫോൺ ചെയ്തു.
"ഫാരിസ്... ഒരു റിക്വസ്റ്റ് ഉണ്ട് . പരമു ഏട്ടനെ ചോദ്യം ചെയ്യുമ്പോൾ കുറച്ച് സോഫ്റ്റ് ആയിട്ട് ചെയ്യണം. കാരണം ചേട്ടൻ ഇത് ചെയ്യില്ലെന്ന് എനിക്ക് 200 ശതമാനവും ഉറപ്പുണ്ട്. കുറെ കാലമായിട്ട് ഉള്ള ബന്ധമാണ്. മോഷണം പോയ പണം നഷ്ടപ്പെട്ടാലും കുഴപ്പമില്ല. ഇങ്ങനെയുള്ള ബന്ധങ്ങൾ നഷ്ടപ്പെടരുത് എന്ന് എനിക്ക് ആഗ്രഹമുണ്ട് അതുകൊണ്ട് പറയുകയാണ്. പ്ലീസ്..."
"എന്താണ് അനസൂയ, എന്നോട് ഇങ്ങനെയാെന്നും പറയേണ്ട ആവശ്യമില്ല. എൻറെ നമ്പർ എവിടുന്ന് കിട്ടി?"
"ഭരതേട്ടന്റെ ഫോണിൽ നിന്നും എടുത്തു."
"ചോദിച്ചെന്നേയുള്ളു കേട്ടോ. ഞാൻ സേവ് ചെയ്തോട്ടെ?"
അനസൂയ ആദ്യമൊന്ന് അമ്പരന്നു.
"എന്താ ഇത് ഇത്ര ചോദിക്കാൻ? ഇതിൽ എന്തെങ്കിലും ഉണ്ടോ?"
"ഒന്നുമില്ലെടോ ഞാൻ ഇന്ന് അങ്ങോട്ട് വരുന്നുണ്ട്; എനിക്ക് തൻറെ ബെഡ്റൂം ഒന്നുകൂടി പരിശോധിക്കണം."
"അയ്യോ, ഭരതേട്ടൻ ഇന്ന് ഇവിടെ ഇല്ലല്ലോ?"
"അത് സാരമില്ല, ഞാൻ വരുന്നതു കൊണ്ട് കുഴപ്പമില്ലല്ലോ?"
"ഇല്ല വന്നോളൂ."
അവൾ പറഞ്ഞു.

തന്റെ ബെഡ്റൂമിൽ ഇനി അയാൾ എന്ത് പരിശോധിക്കാനാണ്? അനസൂയ ആലോചിച്ചു. ഏതായാലും അവൾ ബെഡ്റൂമിലെ സാധനങ്ങളെല്ലാം ഒന്നുകൂടി അറേഞ്ച് ചെയ്തു. ഡ്രസ്സിംഗ് മിറർ ഒന്നുകൂടി തുടച്ചു. മേക്കപ്പ് സാധനങ്ങൾ ഒതുക്കി വെച്ചു. അതെല്ലാം അലങ്കോലമായിരിക്കുന്നത് മറ്റൊരാൾ കാണുന്നത് അവൾക്ക് ഇഷ്ടമായിരുന്നില്ല.
ഒരു മണിക്കൂർ കഴിഞ്ഞു കാണും ഫാരിസിന്റെ പോലീസ് ജീപ്പ് ഉമ്മറത്ത് വന്നു
നിന്നു.
"അനസൂയ ഇവിടെ വന്നിരിക്ക്. ഞാൻ ചോദിക്കട്ടെ."
വന്നപാടെ സോഫയിൽ ഇരുന്ന് ഫാരിസ് പറഞ്ഞു.
L ഷേപ്പിൽ ഉള്ള സോഫയിൽ അയാളുടെ മുന്നിൽ വലതുവശത്തായി അയാൾ കൈ ചൂണ്ടിക്കാണിച്ചു. അനസൂയ അവിടെ ഇരുന്നു.
"സാധാരണ ഇങ്ങനെയുള്ള മോഷണ കേസുകളിൽ പ്രൈം സസ്പെക്ട് വീട്ടുജോലിക്കാരോ അവരുടെ കൂടെ ഉള്ളവരോ ആയിരിക്കും. ഇത് ഞങ്ങൾ പറയുമ്പോൾ തന്നെ വീട്ടുകാർഅവരുടെ വീട്ടിൽ ജോലിക്കാരെ സംശയിക്കാൻ തുടങ്ങും. ഇവിടെ പക്ഷേ തിരിച്ചാണ്. ഭരതിന് പരമുവിനെ സംശയമുണ്ട്. അനസൂയയ്ക്ക് അതില്ലെന്ന് മാത്രമല്ല പരമു നിരപരാധിയാണെന്ന് പൂർണ്ണ വിശ്വാസവുമുണ്ട്. അതെന്താ അങ്ങനെ? പരമുവിനെ ഇത്ര വിശ്വസിക്കാൻ എന്താ കാരണം?"
"കാരണം..." അനസൂയ അൽപ്പമാെന്ന് ഇളകി ഇരുന്നു.
"പരമുവിനെ എനിക്കറിയാം അത്രതന്നെ."
"നോ അനസൂയ. ആ കാരണം ഞാൻ പറയാം. പരമു അല്ല കാശെടുത്തത് എന്ന് അനസൂയയ്ക്ക് നന്നായി അറിയാം. അല്ലെങ്കിൽ മറ്റൊരു രീതിയിൽ പറഞ്ഞാൽ കാശ് ആരാണ് എടുത്തത് എന്ന് അനസൂയയ്ക്ക് നന്നായി അറിയാം."
"എന്താ പറയുന്നത്?"
അനസൂയയ്ക്ക് അവൻറെ കണ്ണുകളിൽ നോക്കാൻ പ്രയാസം തോന്നി.
"അനസൂയയുടെ കോൾ റെക്കോർഡ്സ് ഞാൻ പരിശോധിച്ചു. സംഭവം നടക്കുന്നതുവരെ ഒരു നമ്പറിൽ നിന്ന് അനസൂയയുടെ ഫോണിലേക്ക് ഒരുപാട് കോളുകൾ വന്നിട്ടുണ്ട്. സംഭവം നടന്ന ബുധനാഴ്ചയ്ക്ക് ശേഷം ഒരു കോളും വന്നിട്ടുമില്ല. വൺ മിസ്റ്റർ ഹൈദരലിയുടെതാണ് ഈ നമ്പർ. ഹൈദർ അലിയെ എനിക്കറിയാം. അയാളുടെ പ്രൊഫഷൻ എന്താണെന്നും അറിയാം. കേൾക്കുമ്പോൾ അനസൂയയ്ക്ക് അംഗീകരിക്കാൻ പ്രയാസം തോന്നും. പക്ഷേ ഒപ്പം പഠിച്ച ഒരു ഫ്രണ്ട് എന്ന നിലയിൽ അനസൂയ എന്നോട് ഇനിയും കള്ളങ്ങൾ പറയരുത് എന്ന് എനിക്ക് ആഗ്രഹമുണ്ട്. അതുകൊണ്ട് പറയുകയാണ്. എൻറെ കയ്യിൽ തെളിവുകൾ വേറെയും ഉണ്ട്. എൻറെ കൺക്ലൂഷൻ ഇതാണ്. അനസൂയ ആണ് പണം എടുത്തത്. അത് താൻ ഹൈദർ അലിയെയാണ് ഏൽപ്പിച്ചത്. ഭരതിനോട് പറയാൻ പറ്റാത്ത എന്തോ ആവശ്യമുണ്ട് അനസൂയയ്ക്ക്. കടം തന്ന കാശ് തിരിച്ചു കൊടുത്തതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിൽ ബ്ലാക്ക് മെയിലും മറ്റു കാര്യങ്ങളും ഇല്ല എന്ന് ഞാൻ വിശ്വസിച്ചോട്ടെ. കാരണം ഹൈദർ അലിയെ എനിക്ക് കുറേക്കാലമായി അറിയാം. ഒന്ന് രണ്ട് കേസുകൾ അയാളുടെ പേരിൽ ഉണ്ട്. സ്ത്രീകളുമായുള്ള ഇടപാട് അയാൾക്ക് പ്രത്യേകം താൽപര്യമുള്ള കാര്യമാണ്. അതുകൊണ്ടാണ് ചോദിക്കുന്നത്. ഹൈദർ അലി ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടോ?"
"ഇ...ഇല്ല."
"പിന്നെ എന്തിനാ എന്തിനാണ് അനസൂയ അയാൾക്ക് കാശ് കൊടുത്തത്. എന്താണ് അയാളുമായി അനസൂയയുടെ ഇടപാട്?"
"ഇല്ല...ഞാൻ അയാൾക്ക്..."
അനസൂയ പറയാൻ തുടങ്ങുമ്പോൾ തന്നെ ഫാരിസ് കൈ ഉയർത്തി അവളെ തടഞ്ഞു.
"സ്വയം ഡിഫൻഡ് ചെയ്ത് അനസൂയ നമ്മുടെ സൗഹൃദത്തെ അവഹേളിക്കരുത്... പ്ലീസ്."
അവൻറെ കണ്ണിൽ നോക്കാൻ പോലും അനസൂയയ്ക്ക് കഴിഞ്ഞില്ല.
ഫാരിസ് അൽപം മുന്നോട്ടാഞ്ഞ് അവളുടെ കൈയിൽ പിടിച്ചു.
"എന്താണെങ്കിലും എന്നോട് പറയാം. അനസൂയ മടിക്കേണ്ട. എസ് ഐ ഫാരിസ് അല്ല. തന്റെ സുഹൃത്ത് ഫാരിസാണ് പറയുന്നത്."
"പക്ഷേ എനിക്ക് സംസാരിക്കേണ്ടത് എസ് ഐ ഫാരിസിനോടാണ്."
അനസൂയ പെട്ടെന്ന് പറഞ്ഞു.
"ഭരതേട്ടൻ ഇത് അറിയരുത്."
"അതെങ്ങനെ പറ്റും? വേറെ ഒരാളെ കാണിച്ചു കൊടുക്കാൻ എനിക്ക് പറ്റുമോ?"
"അതെനിക്കറിയില്ല. പക്ഷേ ഞാനാണ് പൈസ എടുത്തത് എന്ന് ഒരിക്കലും ഭരതേട്ടൻ അറിയാൻ പാടില്ല." അയാളുടെ രണ്ടു കൈകളിലും മുറുകെപ്പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. "ഫാരിസ് എനിക്ക് വാക്ക് തരണം."
ഫാരിസ് അവളുടെ കണ്ണിലേക്ക് ഉറ്റുനോക്കി. അനസൂയ തിരിച്ചും.
അവൻ എന്തു പറയും എന്ന് അവൾക്കൊരു ഉറപ്പുമുണ്ടായിരുന്നില്ല. 
"പ്ലീസ്, ഫാരിസ്."
അവൾ വീണ്ടും അപേക്ഷിച്ചു, താഴ്ന്ന സ്വരത്തിൽ.
ഫാരിസ് പതിയെ അവളുടെ കൈ വിടുവിച്ച് വലതു കൈകൊണ്ട് അവളുടെ കവിളിൽ തൊട്ടു. കവിളിന്റെ മൃദുത്വം തൊട്ടറിയാൻ എന്നപോലെ പുറം കൈകൊണ്ട് മെല്ലെ തഴുകി, അയാൾ.
ശരീരത്തിലൂടെ വൈദ്യുതി കടന്നത് പോലെ അവൾക്ക് തോന്നി. ഇത് ആദ്യമായാണ് ഫാരിസ് തന്നെ ഇങ്ങനെ നോക്കുന്നത്. അയാളുടെ മനസ്സിൽ ഉള്ളത് എന്താണ് എന്ന് അറിയാൻ അവൾ കൊതിച്ചു.
"പേടിക്കാതിരിക്കെടോ."
ഫാരിസ് പറഞ്ഞു.
അയാളുടെ ചുണ്ടുകളിൽ തെളിഞ്ഞ മന്ദഹാസം കണ്ട് ആശ്വസിക്കണമെന്ന് അനസൂയ ഉള്ളു കൊണ്ട് ആഗ്രഹിച്ചെങ്കിലും അവളുടെ ഭയം വർധിച്ചതേയുള്ളൂ. എന്തോ ഒരു ആപത്ത് തന്നെ തേടി എവിടെയോ പതിഞ്ഞിരിക്കുന്നുണ്ട് എന്ന് അവൾക്ക് തോന്നി.

(തുടരും)
Find my stories here:
NODAS
ACON
Startup
Accident
K-III

[+] 2 users Like krish_999's post
Like Reply


Messages In This Thread
RE: സ്റ്റാർട്ടപ്പ് - by krish_999 - 02-10-2023, 12:01 AM



Users browsing this thread: 1 Guest(s)