Thread Rating:
  • 5 Vote(s) - 3.6 Average
  • 1
  • 2
  • 3
  • 4
  • 5
തുടക്കവും ഒടുക്കവും
#3
ചിന്തകൾ കടന്നു മറിഞ്ഞു കൊണ്ടിരുന്നു മഞ്ജിമയുടെ ഉള്ളിൽ. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ആണ് മഞ്ജിമ സ്വയബോധത്തിൽ വന്നത്.
അപ്സര ജനിച്ചു കുറച്ചു മാറ്റങ്ങൾ ഉണ്ടെങ്കിൽ കൂടി, വിനയൻ പഴയ വിനയൻ തന്നെ ആണ്. ഒരുപാട് ഉപദേശിച്ചു, കരഞ്ഞു നോക്കി ഒന്നും നടന്നില്ല. പതിവ് പോലെ വന്നു കിടന്നു.
മഞ്ജിമയും അപ്സരയും താഴെ ആണ് കിടപ്പ്. കുറെ കാലങ്ങൾ ആയി അങ്ങനെ ആണ്. മനസ്സിൽ നിന്ന് വളരെ വലിയ ഭാരം ഇറക്കി വച്ച ഫീൽ. ഫോൺ എടുത്തു അഭിക്കു മെസ്സേജ് അയച്ചു : ഗുഡ് നൈറ്റ്‌ ഡാ....
അഭിയുടെ റിപ്ലേ വന്നു : ഏട്ടൻ വന്നോ?..
മഞ്ജിമ : ഹാ, വന്നു.
അഭി : ഇന്നും തണ്ണി ആണോ?..
മഞ്ജിമ : മ്മ്..
അഭി : എന്നാൽ, കിടന്നോ. ഗുഡ് നൈറ്റ്‌ ഡിയർ..
മഞ്ജിമ ഒന്നും ഓർത്തതെ ഇല്ല, കിടന്നതും ഉറങ്ങി പോയി.
ദിവസങ്ങൾ കടന്നു പോയി, ഫ്രീ ടൈമിൽ ഓരോന്ന് ആലോചിച്ചു സങ്കടപെട്ട് ഇരിന്നിരുന്ന സമയങ്ങൾ എങ്ങോട്ടോ പോയ്‌ മറഞ്ഞു.
ഫ്രീ ടൈമിൽ, ജോലിയിൽ ആയാലും വീട്ടിൽ ആയാലും ഫോൺ എടുക്കുക, അഭിക്കു മെസ്സേജ് അയക്കുക. എന്തെങ്കിലും ഒക്കെ സംസാരിച്ചു സമയം പോകും.
അതിൽ കൂടുതലായി, അഭിയുമായി ഉള്ള സംസാരവും ചാറ്റും, എന്തൊക്കെയോ കോൺഫിഡൻസും, ധൈര്യവും മഞ്ജിമയിൽ നിറച്ചു.
മുടിയിലും മുഖത്തെ സൗന്ദര്യത്തിലും എല്ലാം മഞ്ജിമ ശ്രദ്ധ കൊടുത്തു തുടങ്ങി. സങ്കടം നിഴലിച്ചിരുന്ന മുഖത്ത് ഇന്ന് ഉത്സാഹവും സന്തോഷവും വന്നു തുടങ്ങിയിരിക്കുന്നു.
രാവിലെ ഗുഡ്മോർണിംഗ് ഡിയറിൽ തുടങ്ങി രാത്രി ഗൂഡ്‌നൈറ്റ്‌ ഡിയർ കൂടെ ആണ് മഞ്ജിമയുടെ ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും.
ഇതിനിടയിൽ അഭിയെ കുറിച്ച് കൂടുതൽ മനസിലാക്കി മഞ്ജിമ. അമ്മ, ജലജ ആണ് എല്ലാം. ജലജ വരക്കുന്നതിനു അപ്പുറമോ ഇപ്പുറമോ പോകില്ല അഭി. എട്ടാം ക്ലാസ്സ്‌ കഴിഞ്ഞു അച്ഛന്റെ നാട്ടിൽ പോയിട്ടും അഭിയെ ഒരു മാറ്റവും ഇല്ലാതെ കൂട്ടിലിട്ട കിളിയെ പോലെ തന്നെ ആണ് ജലജ വളർത്തിയത്. അത് കൊണ്ട് തന്നെ ആണ്, എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിനുള്ളിൽ പേര് വന്നതും, ഏറ്റവും നല്ല എഞ്ചിനീയറിംഗ് കോളേജ് തിരഞ്ഞെടുക്കാതെ വീടിനു തൊട്ടടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിൽ, വീട്ടിൽ നിന്ന് പോയി വരാം എന്നുള്ള തീരുമാനത്തിൽ മെക്കാനിക്കൽ ട്രെഡിൽ എഞ്ചിനീയറിംഗിന് ചേർന്നതും.
എല്ലാം അറിഞ്ഞു മഞ്ജിമക്ക്, ജലജയോട് അസൂയ ആണ് തോന്നിയത്. കൂടാതെ കുട്ടികാലം മുതൽ അറിയാവുന്ന ജലജ അമ്മായിയോട് മതിപ്പും. അന്നും ഇന്നും ആരെയും വരച്ച വരയിൽ നിർത്താനുള്ള ആ കഴിവ്. ആ കഴിവ് തനിക്കു ഇല്ലല്ലോ എന്നുള്ള അസൂയയും.


ഞായറാഴ്ച മൂന്നു മണി കഴിഞ്ഞു കാണും. ജലജയുടെ ഫോണിൽ നിന്നും മഞ്ജിമക്ക് കാൾ വന്നു.
അഭി പറഞ്ഞിരുന്നു, അമ്മയെയും കൂട്ടി ഷോപ്പിംഗിന് പോകുന്നുണ്ട് എന്നു. അതുകൊണ്ട് ഫ്രീ ആയിരിക്കില്ല ഇന്ന് എന്ന്.
മഞ്ജിമ ഫോൺ എടുത്തു :മഞ്ജു ഞങ്ങൾ ഇവിടെ ടൗണിൽ ഉണ്ട്. വീട്ടിലേക്കു ഉള്ള അഡ്രസ് പറ.
ഒരു നിമിഷം മഞ്ജിമ ഒന്ന് ഞെട്ടി. അഡ്രസ് പറയല്ലാതെ വേറെ വഴി ഇല്ലായിരുന്നു മഞ്ജിമക്ക്. ഞങ്ങൾ ഒരു അര മണിക്കൂറിൽ അങ്ങോട്ട്‌ എത്തും പറഞ്ഞു ജലജ ഫോൺ കട്ട്‌ ചെയ്തു.
പെട്ടെന്നുള്ള അന്തലിപ്പിൽ നിന്ന് പുറത്തു വന്ന മഞ്ജിമ, നേരെ പോയത് സരസ്വതി അമ്മയെ കാണാൻ ആണ്.
അമ്മയും, മകളും മരുമകളും ( സരസ്വതി, രാധിക, സംഗീത) കൂടെ ടീവിയുടെ മുന്നിൽ ആണ്. രാധികയും സംഗീതയും വലിയ കൂട്ടാണ്. മഞ്ജിമ മാത്രം ആണ് കൂട്ടത്തിൽ പെടാത്തത്, അല്ലെങ്കിൽ പെടുത്താത്തത്.
നാട്ടിൽ നിന്ന് പരിചയമുള്ള രണ്ട് പേര് വരുന്നുണ്ട് എന്ന് മഞ്ജിമ പറഞ്ഞു.
സരസ്വതിയോ ബാക്കി ഉള്ളവരോ വലിയ വില കൊടുത്തില്ല എന്നുള്ളതാണ് സത്യം. അതെ നിർജീവ ഭാവം. തന്റെ അമ്മയും അനിയത്തിയും വരുമ്പോളും ഇതേ ഭാവം തന്നെ ആണ് ഉണ്ടാവാറ്. ഒരു താല്പര്യമില്ലാത്ത ഭാവം. ഇഷ്ടപെടാത്ത ഭാവം.
അച്ഛൻ ആണ് വാ തുറന്നു ചോദിച്ചത് : ആരാ മോളെ വരുന്നത്.
മഞ്ജിമ : ജലജ അമ്മായി ആണ്. കൂടെ മകൻ അഭിയും.എന്റെ വീടിന്റെ തൊട്ടടുത്ത വീട്.
അച്ഛൻ : ഹാ...
കേട്ട നിമിഷം മഞ്ജിമ റൂമിലേക്ക്‌ ഓടി. തന്റെ മുഷിഞ്ഞ മാക്സി ഊരി കുഴപ്പമില്ലാത്ത ചുരിദാർ ഇട്ടു. മുഖം ഒന്ന് കഴുകി വൃത്തി ആയി.
പൊട്ടു തൊടുമ്പോൾ ആണ് ഫോൺ വീണ്ടും റിങ് ചെയ്യുന്നത്. ജലജ ആണ്, വീട്ടു പേര് ചോദിക്കാൻ ആയിരുന്നു ആ വിളി.
മഞ്ജിമ വീട്ടുപേര് പറഞ്ഞു കൊടുത്തു, നേരെ അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ ചായ ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ ആണ് ബൈക്കിന്റെ ശബ്ദം കേട്ടത്.
മഞ്ജിമ, സ്റ്റോവ് കുറച്ച് ഹാളിലേക്ക് നടന്നു. കാര്യം എന്തു മുഖം കാണിച്ചാലും, വീട്ടിൽ ഗസ്റ്റ് എത്തിയാൽ സരസ്വതി നല്ല രീതിയിലെ പെരുമാറൂ. രാധികയെ പോലെ അല്ല.
അച്ഛനും, സരസ്വതിയും കൂടെ, വരൂ വരൂ പറഞ്ഞു ജലജയെയും അഭിയേയും വീട്ടിനുള്ളിലേക്ക് ആനയിച്ചു.
ജലജ നല്ല ചുകന്ന സിൽക്ക് സാരിയിൽ അണിഞ്ഞൊരുങ്ങി ആയിരുന്നു, അഭി ഒരു വെളുത്ത ഷർട്ടും നീല ജീൻസും ഇട്ടു ചുള്ളനായി ആ ക്യൂട്ട് പുഞ്ചിരി മുഖത്ത് ഫിറ്റ്‌ ചെയ്തും.
തന്റെ വീട്ടുകാർ വന്നാൽ അഞ്ചു പൈസ ഭാവം തരാത്ത രാധിക, സംഗീതയോടൊപ്പം ഹാളിലെ സോഫയിൽ നിന്നും എഴുന്നേറ്റു. പതിവില്ലാത്ത ഒരു ചിരിയും കാണുന്നുണ്ട് മുഖത്ത്. അഭിയിൽ ആണ് നോട്ടം. രാധികയുടെ. സംഗീത പിന്നെ അമ്മയെയും മോനെയും മാറി മാറി നോക്കുന്നുണ്ട്.
ജലജയും, അഭിയും ഹാളിൽ കയറിയതും നല്ല പെർഫ്യൂംന്റെ സുഖന്ധം ഹാളിൽ ആകെ നിറഞ്ഞു.
മോളെ ചായ ആയില്ലേ : അച്ഛൻ പറഞ്ഞതും മഞ്ജിമ അടുക്കളയിലേക്ക് ഓടി.
മഞ്ജിമ ചായയും കഴിക്കാനായി സ്നാക്കസും റെഡി ആക്കി തിരികെ ഹാളിൽ വന്നപ്പോൾ സരശ്വതിയും ജലജയും കൂടെ കത്തിയിൽ ആയിരുന്നു.
സാധാരണ മഞ്ജിമയുടെ അമ്മ വന്നാൽ കൂടുതലും നിശബ്ദത ആണ് പതിവ്. രാധികയെ ഈ പരിസരങ്ങളിൽ കാണാൻ കൂടെ കിട്ടില്ല. അമ്മ പോകുന്ന വരെ റൂമിൽ അടഞ്ഞിരിക്കും.എന്നാൽ രാധിക ഇരിക്കുന്നുണ്ട് സരസ്വതിയുടെ അടുത്ത് രണ്ടു പേരുടേം കത്തി കേട്ട്.
ചായ എല്ലാവർക്കും കൊടുത്തു മഞ്ജിമ ഹാളിൽ തന്നെ നിന്നു രണ്ടു പേരുടെയും സംസാരം കേട്ടുകൊണ്ട്.
പരസ്പരം പരിചയ പെടൽ, വീട്ടുപേര്, എന്തിയുന്നു, വീടിന്റെ അടുത്ത് ആരൊക്കെ ഉണ്ട് റിലേഷനിൽ, പരിചയത്തിൽ, മഞ്ജിമയുമായി ഉള്ള അടുപ്പം, കൂടാതെ അഭിയെ കുറിച്ചുള്ള വിവരണം എല്ലാം നടന്നു കൊണ്ടിരിക്കുന്നു.
രാധികയുടെ അഭിയുടെ മേലുള്ള നോട്ടം മഞ്ജിമക്ക് അത്ര അങ്ങോട്ട്‌ പിടിച്ചില്ല. പക്ഷെ ഏറ്റവും ദേഷ്യം പഠിപ്പിച്ചത് വിനയന്റെ അനിയൻ രതീഷിന്റെ ഭാര്യ സംഗീത വരെ അഭിയെ ഇടം കണ്ണിട്ടു നോക്കുന്നത് കണ്ടിട്ടാണ്.
കുറ്റം പറയാൻ പറ്റില്ല, വെള്ള ഷർട്ടും ബ്ലൂ ജീൻസിലും സുന്ദരനായിട്ടുണ്ട് അഭി. കൂടാതെ അഭിയുടെ സംസാരം. സരശ്വതിയെ അമ്മേ വിളിച്ചു ഉള്ള അഭിസംബോധന. സരസ്വദിക്കും അഭിയെ നന്നായി പിടിച്ചു എന്നുറപ്പു.
ചായ കുടി തീരാറായതോടെ ആണ് അഭിക്ക് ഫോൺ വരുന്നത്. അഭി ഫോൺ എടുത്തു ഇംഗ്ലീഷ് സംസാരിച്ചു കൊണ്ട് വീടിനു പുറത്തേക്കു നടന്നു. അതും കൂടെ ആയപ്പോൾ കാണാമായിരുന്നു, അഭിമാനത്തോടെ തന്റെ മകനെ നോക്കുന്ന ജലജയെയും, ചെക്കൻ ആള് കൊള്ളാലോ എന്നുള്ള നോട്ടത്തിൽ ബാക്കി ഉള്ളവരും.
മഞ്ജിമ മൂന്ന് നാലു മിനിറ്റിനു ശേഷം അഭി കുടിച്ചു പകുതി ആക്കി വച്ച ചായ കപ്പും കൊണ്ട് നടന്നു, അഭിക്കു കൊടുക്കാൻ.
മഞ്ജിമ നടന്നു അഭി നിന്ന സ്ഥലത്തു എത്തി വീടിനു പുറത്തു. ഫോൺ വിളി കഴിഞ്ഞതും മഞ്ജിമ ചായ കപ്പ് അഭിക്കു നേരെ നീട്ടി പറഞ്ഞു : ചായ, ചൂടാറി. വേറെ എടുക്കണോ.
അഭി : എയ്, ഞാൻ അത്ര ചായ കുടിക്കാറില്ല. നീ ഉണ്ടാക്കിയത് കൊണ്ട ഇത് തന്നെ.
മഞ്ജിമ : പൊരിഞ്ഞ ഇംഗ്ലീഷ് ആണല്ലോ മോനെ.
അഭി : ജോലിക്കാര്യം, ഞാൻ പറഞ്ഞിരുന്നില്ലേ. ബാംഗ്ലൂർ. അതിന്റെ ആണ്.
മഞ്ജിമ : അമ്മ വിടുമോ നിന്നെ.
അഭി : അതൊക്ക വിട്ടോളും. ഇന്നല്ലെങ്കിൽ നാളെ.
മഞ്ജിമ : നീ വാ, ഞാൻ വീട് കാണിച്ചു തരാം.
അഭി മഞ്ജിമയുടെ പിന്നാലെ നടന്നു, തിരിച്ചു വീട്ടിനുള്ളിലേക്ക്. തിരിച്ചു ഹാളിൽ എത്തിയതും പക്ഷെ ജലജ എഴുനേറ്റു പറഞ്ഞു : അഭി, പോവല്ലെടാ. രാവിലെ ഇറങ്ങിതല്ലേ.
മഞ്ജിമ : ഇത്രയും പെട്ടെന്നൊ?..
ജലജ : അമ്മ ഇല്ലെടി അവിടെ.
മഞ്ജിമ : ഹാ, അത് മറന്നു.
എല്ലാവരും എഴുന്നേറ്റു, പതിവില്ലാതെ എല്ലാവരും ഉണ്ടായിരുന്നു സിറ്റ് ഔട്ട്‌ വരെ, അഭിയേയും ജലജയെയും യാത്ര ആക്കാൻ.
ജലജയും അഭിയും പോയ ശേഷം, മഞ്ജിമ തിരിഞ്ഞു നടന്നു, എല്ലാ ചായ ക്ലാസും എടുത്തു അടുക്കളയിലേക്ക്.
അടുക്കളയിൽ പത്രങ്ങൾ കഴുകി തിരികെ ഹാളിൽ കേറാൻ നേരത്താണ് മഞ്ജിമ ശ്രദ്ധിച്ചത്, ഹാളിൽ ചർച്ച ആണ്. ജലജയെയും അഭിയേയും പറ്റി.
" സരസ്വതി : നല്ല ആൾക്കാർ അല്ലെ. സംസാരവും രീതിയും. എല്ലാം.
അച്ഛൻ : ഹാ, അതെ അതെ. നല്ല തറവാട്ടുകാർ ആവും.
സരസ്വതി : മോനും കൊള്ളാം. അഭിഷേക്..
രാധിക : അഭിഷേക് അല്ല അമ്മേ, അഭിജിത്."
രാധികയുടെ ഡയലോഗ് മഞ്ജിമക്ക് അലോസരമായി തോന്നി. കൂടുതൽ കേൾക്കാൻ നിൽക്കാതെ മഞ്ജിമ നടന്നു ഹാളിൽ എത്തി.
സരസ്വതി കൂടുതൽ കാര്യങ്ങൾ ചോദിച്ചു ജലജയെയും അഭിയേയും കുറിച്ച്. മഞ്ജിമ തനിക്കു അറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞു. കൂടുതലും അഭിയെ പുകഴ്ത്തി ആയിരുന്നു. പഠനത്തിലെ മികവും, അമ്മയെ എത്ര സ്നേഹിക്കുന്നു, അമ്മ പറഞ്ഞതിൽ മേലെ ഒന്നും അഭിക്കില്ല എന്നൊക്കെ.
അങ്ങിനെ ആവണം മക്കൾ എന്നുള്ള സരസ്വതിയുടെ സംഭാഷണത്തോടെ മഞ്ജിമ നടന്നു തന്റെ റൂമിലേക്ക്‌. ഉറങ്ങുക ആയിരുന്ന അപ്സരയെ നോക്കാൻ.
അപ്സരയെ എഴുന്നേൽപ്പിച്ചു മുഖം കഴുകി ചായ കൊടുക്കാനായി കൊണ്ട് വരുമ്പോൾ ആണ് മഞ്ജിമ അത് കേട്ടത്,,
സരസ്വതി : നമുക്ക്, രാധികയെ ആ പയ്യന് ആലോചിച്ചാലോ?..
അച്ഛൻ : ആ പയ്യന് അതിനുള്ള പ്രായം ആയോ.
സരസ്വതി : പെട്ടെന്ന് വേണ്ട അതിനു ഒന്നും. സമയം എടുത്തു നോക്കിയാൽ പോരെ.
അച്ഛൻ : ഹാ,, ആലോചിക്കാം. ഇന്ന് തന്നെ വേണ്ടല്ലോ..
ആ സംഭാഷണം കേട്ടു മഞ്ജിമക്ക് അടി മുടി അരിശം കേറി. അഭിക്കു, രാധിക. അയ്യേ.. മനസ്സിൽ പറഞ്ഞു മഞ്ജിമ.
ഹാളിൽ എത്തിയപ്പോൾ ആണ്, മനസ്സിലാക്കിയത് ഹാളിൽ അച്ഛനും അമ്മയും മാത്രമേ ഉള്ളൂ എന്ന്. അത് തന്നെ ഭാഗ്യം. രാധികയുടെ മുഖം കാണേണ്ടി വന്നില്ലല്ലോ.
മഞ്ജിമയോട് അതിനെ കുറിച്ച് എന്തായാലും ആരും സംസാരിച്ചില്ല.
വൈകുന്നേരം, അപ്സരയെ പഠിക്കാൻ ഇരുത്തി അഭിക്കു മെസ്സേജ് ചെയ്യാം എന്ന് വിചാരിച്ചിരിക്കുമ്പോൾ ആണ് "മഞ്ജു" എന്ന് വിളിച്ചു സംഗീത റൂമിലേക്ക്‌ കയറി വന്നത്.
പതിവില്ലാത്ത വരവായ്‌തു കൊണ്ട് തന്നെ, മഞ്ജിമ കിടക്കയിൽ നിന്നും എഴുന്നേറ്റു.
സംഗീത : വെറുതെ വന്നതാ..
ഇതും പറഞ്ഞു റൂമിനുള്ളിൽ സംഗീത അങ്ങോട്ടും ഇങ്ങോട്ടും നോക്കി.
എന്തോ കാര്യമായി പറയാൻ തന്നെ ആണ് സംഗീത വന്നിരിക്കുന്നത് എന്നുറപ്പു. കല്യാണം കഴിഞ്ഞു ഇവിടെ വന്ന ആദ്യ രണ്ടു മാസം പലപ്പോളും വന്നിട്ടുണ്ടെങ്കിൽ കൂടെ, അത് കഴിഞ്ഞു ഈ പരിസരത്ത് കണ്ടിട്ടില്ല സംഗീതയെ.
സംഗീത പതിയെ നടന്നു വന്നു കിടക്കയിൽ ഇരുന്നു. മഞ്ജിമയുടെ കൈ പിടിച്ചു മഞ്ജിമയെയും ഇരുത്തിച്ചു. എന്നിട്ട് പറഞ്ഞു...
സംഗീത : ഈ, അഭി എങ്ങിനാ ആള്..
മഞ്ജിമ : മനസ്സിലായില്ല..
സംഗീത : തുറന്നു പറയാലോ മഞ്ജു, ഞാൻ എന്റെ അനിയത്തി സംവൃതക്ക് വേണ്ടി വീട്ടിൽ പറഞ്ഞാലോ എന്ന് ആലോചിച്ചിരിക്കാണ്.
സംഗീത പറഞ്ഞത് കേട്ടു മഞ്ജിമക്ക് ആകെ ഷോക്ക് ആയ പോലെ ആയി. എന്തു പറയണം എന്നറിയാതെ തരിച്ചിരുന്നു.
സംഗീത : മഞ്ചുന്റെ ക്ലാസ്സ്‌ മേറ്റും, കളികൂട്ടുകാരനും ഒക്കെ അല്ലെ. അതാ..
മഞ്ജിമ : അതിനു സംവൃത പടിക്കല്ലേ ഇപ്പോൾ.
സംഗീത : അഭി എഞ്ചിനീയർ അല്ലെ, അവളും ഇപ്പോൾ തേർഡ് ഇയർ ആയില്ലേ. അല്ല, രണ്ടു പേരും എഞ്ചിനീയർ ആവുമ്പോൾ..
മഞ്ജിമ : ഞാൻ ഇപ്പോൾ എന്താണ് പറയുക.
സംഗീത : മഞ്ജു ഒന്നും പറയണ്ട, അഭിയെ കുറിച്ച് അഭിപ്രായം അറിയാൻ. നമ്മൾ റിലേഷൻ അല്ലെ. അതുകൊണ്ട് മഞ്ജു നുണ പറയില്ല എന്നറിയാം.
മഞ്ജിമ ഒന്നാലോചിച്ചു : നല്ല, ഡീസന്റ് പയ്യൻ ആണ്. അമ്മ മാത്രമേ ഉള്ളൂ. അമ്മ പറയുന്നത് ആണ് എല്ലാം. പിന്നെ, എന്റെ അറിവിൽ ലവ് അഫ്‌യർ ഒന്നും ഇല്ല.
സംഗീത : പെട്ടെന്ന് ഒന്നും നോക്കണില്ല. അവളുടെ പഠിപ്പു കഴിഞ്ഞേ എന്തെങ്കിലും ഉണ്ടാവൂ.
മഞ്ജിമ : മ്മ്..
സംഗീത : എന്നാൽ ഞാൻ പോട്ടെ, എന്തെങ്കിലും ഒക്കെ അറിയുക ആണേൽ പറയണം കേട്ടോ.
മഞ്ജിമ : മ്മ്..
സംഗീത പോയതും, മഞ്ജിമ ഈ വീട്ടിൽ എന്താണ് നടക്കുന്നത് എന്ന ചിന്തയിൽ ആയി. സംവൃത, ചെന്നൈയിൽ ക്യാഷ് കൊടുത്തു ആണ് പഠിക്കുന്നത്. കാണാൻ കൊള്ളാം. സ്വഭാവം അറിയില്ല.
എന്തോ മനസ്സിനുള്ളിൽ വല്ലാത്ത ഇറിറ്റേഷൻ തോന്നി മഞ്ജുവിന്. അസൂയ, അസൂയ തന്നെ. തന്റെ കൂട്ടുകാരൻ ഇന്നൊന്നു വന്നേ ഉള്ളൂ അപ്പോളേക്കും എല്ലാം...
മഞ്ജിമ ഫോൺ എടുത്തു അഭിക്കു മെസ്സേജ് ചെയ്തു : ഡാ... അവിടുണ്ടോ..
അഭി : ഉണ്ടല്ലോ...
മഞ്ജിമ : വീട്ടിലാണോ?..
അഭി : അതെ,, നീയൊ?..
മഞ്ജിമ : ഞാനെവിടെ പോവാൻ, റൂമിൽ ഉണ്ട്.
അഭി : ഞങ്ങൾ വന്നത് ബുദ്ധിമുട്ട് ഒന്നും ആയില്ലല്ലോ?.
മഞ്ജിമ : എയ് എന്തു ബുദ്ധിമുട്ട്.
അഭി : അവരാണല്ലേ നിന്റെ കഥാ പാത്രങ്ങൾ.
മഞ്ജിമ : ഹാ... എങ്ങിനുണ്ട്.
അഭി : നീ പറഞ്ഞ അത്ര പ്രോബ്ലം ഒന്നും ഫീൽ ചെയ്തില്ല.
മഞ്ജിമ : നിനക്ക് അറിയതോണ്ടാ ശരിക്കും. എനിക്കല്ലേ ശരിക്കുള്ള സ്വഭാവം അറിയൂ.
അഭി : കണ്ടപ്പോൾ തോന്നിയില്ല.
മഞ്ജിമ : മ്മ്, എന്തു തോന്നി നിനക്ക്.
അഭി : ഒന്നും തോന്നിയില്ല.
മഞ്ജിമ : അത് ചുമ്മാ..
അഭി : നിന്റെ വിനയേട്ടന്റെ അനിയത്തി എന്റെ വായ നോക്കി ഇരിക്കുന്ന പോലെ തോന്നി.
മഞ്ജിമ : മ്മ്, തോന്നലല്ല, സത്യം തന്നെ.
അഭി : ഹാ...
മഞ്ജിമ : എന്തു ഹാ??..
അഭി : എന്താടീ?..
മഞ്ജിമ : നിനക്ക് ഇഷ്ടായോ അവളെ?..
അഭി : ഇഷ്ടായോന്നോ?. നിനക്കെന്തു കേടാണ്.
മഞ്ജിമ : നീ ഇവിടുന്നു പോയി മണിക്കൂറുകൾക്കുള്ളിൽ രണ്ടു കല്യാണ ആലോചന ആണ് നിനക്ക് വന്നത്. അതറിയുമോ.
അഭി : രണ്ടെണ്ണമോ?.
മഞ്ജു : ഒന്ന്, രാധികടെ, രണ്ടാമത് സംഗീതയുടെ അനിയത്തിക്ക് വേണ്ടി.
അഭി : അങ്ങിനൊക്കെ ഉണ്ടായോ??.
മഞ്ജു : ഇല്ല പിന്നെ. ഇങ്ങനെ സുന്ദരൻ ആയി വന്നാൽ ഇല്ലാതിരിക്കുമോടാ.
അഭി : ഒന്ന് പോടീ. നമ്മൾ ഒക്കെ എന്തു..
മഞ്ജു : സത്യം ഡാ, ചുള്ളൻ ആയിട്ടുണ്ടാർന്നു ഇന്ന്.
അഭി : മ്മ്, സുഖിച്ചു..
മഞ്ജു : നിനക്കിഷ്ടമായോ രാധികയെ?.
അഭി : അയ്യേ, ഇല്ല.
മഞ്ജു : അതെന്താടാ, കാണാൻ അത്ര മോശം കുട്ടി ഒന്നും അല്ലാലോ അവൾ.
അഭി : ടീ, ഞാനൊരു കാര്യം പറഞ്ഞാൽ ചൂടാവുമോ?..
മഞ്ജിമ പ്രതീക്ഷിച്ചതു അഭി തനിക്കു ലവ് അഫ്‌യർ ഉണ്ടെന്നു പറയും എന്നാണ്. പക്ഷെ അഭി പറഞ്ഞത് : നിന്റെ നാലിൽ ഒന്നില്ല അവൾ.
അഭിയുടെ ഉത്തരം മഞ്ജിമയെ ഞെട്ടിച്ചു.
മഞ്ജിമ : എന്തു?..
അഭി : കാണാൻ, ലുക്കിൽ നിന്റെ ഏഴയലത്തു എത്തില്ല അവൾ എന്ന്.
അഭിയുടെ ഡയലോഗ് മഞ്ജിമക്ക് ശരിക്ക് കൊണ്ടു. വീണ്ടും കേൾക്കാൻ തോന്നി മഞ്ജിമക്ക്.
മഞ്ജിമ : ചുമ്മാ, തള്ളല്ലേ..
അഭി : എടി സത്യം,, രാധികയും, സംഗീതയും ഒന്നും ഒന്നുമല്ല നിന്റെ മുന്നിൽ.
മഞ്ജിമക്ക് മതിയായില്ല കേട്ടിട്ട്, അതുകൊണ്ട് തന്നെ : നിന്റെ കണ്ണിനു കാര്യമായ എന്തോ പ്രശ്നം ഉണ്ട്.
അഭി : എന്റെ കണ്ണിനു ഒരു പ്രശ്നോമില്ല. പക്ഷെ ഇനി കൂടുതൽ പറഞ്ഞാൽ ശരിയാവില്ല. അതുകൊണ്ട് വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്ക്.
മഞ്ജിമ : എന്തു പറഞ്ഞാൽ ശരിയാവില്ല എന്നു?..
അഭി : ഒന്നുല്ലെടി,, അത് വിട്ടേക്ക്.
മഞ്ജിമ : നീ പറയടാ. ഞാൻ അല്ലെ.
അഭി : അത് തന്നെ ആണ് പ്രശ്നം. ഞാൻ പറഞ്ഞു നിനക്കിഷ്ടായില്ലേൽ, പിന്നെ.
മഞ്ജിമ : എന്റെ അഭി, നിനക്ക് എന്തും എന്നോട് പറഞ്ഞൂടെ, നിന്റെ മഞ്ജു അല്ലെ ഞാൻ. എന്റെ എല്ലാ പ്രശ്നങ്ങളും അറിയാവുന്ന ഏക വ്യക്തി ആണ് നീ. നമുക്ക് എന്തും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാം എന്നുള്ളൊണ്ട് അല്ലെ ഞാൻ അതൊക്കെ പറഞ്ഞത്.
അഭി : എന്നാൽ ശരി.
അഭി : നീ ഇപ്പോൾ കെട്ടിയില്ലായിരുന്നേൽ, ഞാൻ നിന്നെ കെട്ടിയേനെ. അത്രക്കും സുന്ദരി ആണ് നീ.
അഭിയുടെ മറുപടി അപ്രതീക്ഷിതമായി ആണ് എങ്കിൽ കൂടെ , മഞ്ജിമയെ ആകെ കുളിരു കോരിക്കുക ആണ് ഉണ്ടായതു. മഞ്ജിമക്ക് എന്തു റിപ്ലേ കൊടുക്കണം എന്ന് അറിയില്ലായിരുന്നു.
റിപ്ലേ വരാത്തത് കൊണ്ട് അഭി : പോയോ, സോറി. ഞാൻ മനസ്സിൽ തോന്നിതു പറഞ്ഞു. അത് മറന്നു കള.
മഞ്ജിമ : അതൊന്നും കുഴപ്പമില്ലടാ. നിനക്ക് എന്തു എന്നോട് പറയാം, ഞാൻ കാര്യമായി ആണ് പറഞ്ഞത്.
അഭി : എടി, അമ്മ വിളിക്കുന്നുണ്ട്, പോയി വരാം.
മഞ്ജിമ : ഓക്കേ ഡാ..
ഫോൺ നെഞ്ചോട് ചേർത്ത് വച്ചു മഞ്ജിമ കിടക്കയിൽ മലർന്നു കിടന്നു. നെഞ്ചിനുള്ളിൽ ഒരു ആന്തൽ. പല സ്വപ്നങ്ങളിലും ഞാൻ കണ്ടിട്ടുള്ള, അതാണ് അഭി കുറച്ച് മുൻപ് പറഞ്ഞത്. അഭിയുടെ ഭാര്യ. നടക്കാത്ത സ്വപ്നം...പക്ഷെ അഭി പറഞ്ഞപ്പോൾ കിട്ടിയ ആ സുഖം, ആ സന്തോഷം, പറഞ്ഞറിയിക്കാൻ പറ്റാത്ത ആ സുഖം. കൂടുതൽ കേൾക്കാൻ, അഭിയിൽ നിന്നും. കൊതിയാവുന്ന പോലെ. തൊണ്ട വരളുന്ന പോലെ.
സമയം എത്ര പോയെന്നറിയില്ല, അഭിയുടെ മെസ്സേജ് ആണ് ബോധത്തിലേക്കു കൊണ്ട് വന്നത്.
അഭി : അവിടുണ്ടോ?..
മഞ്ജിമ : ഉണ്ടെടാ. പറ.
അഭി : വേറെന്താടീ..
അഭി വിഷയം മാറ്റാൻ നോക്കുന്നത് ആണ്, മഞ്ജിമക്ക് മനസ്സിലായി. അഭി നേരത്തെ പറഞ്ഞത് പോലെ ഒന്നുടെ പറയിപ്പിക്കണം എന്ന് തോന്നി മഞ്ജിമക്ക്.
മഞ്ജിമ : നാളെ പോകുന്നില്ലേ?.
അഭി : എങ്ങോട്ട്?.
മഞ്ജു : കണ്ണ് ഡോക്ടറെ കാണാൻ.. ?
അഭി : ഒന്ന് പോടീ, എന്റെ കണ്ണിനു ഒരു പ്രശ്നവും ഇല്ല.
മഞ്ജു : ഇല്ലാഞ്ഞിട്ടാണോ പിന്നെ.
അഭി : എന്തു പിന്നെ. ഞാൻ കാര്യമായി ആണ് പറഞ്ഞത്.
മഞ്ജു : എന്തു..
അഭി :ഞാൻ കാര്യമായി ആണ് പറഞ്ഞത്. നീ കല്യാണം കഴിച്ചിട്ടിലായിരുന്നേൽ ഉറപ്പായും ഞാൻ നിന്നെ പ്രൊപ്പോസ് ചെയ്തേനെ.
വിറക്കുന്ന കയ്യിലെ ഫോണിൽ മഞ്ജു ടൈപ്പ് ചെയ്തു : വെറുതെ സുഖിപ്പിക്കല്ലേ മോനെ, നമ്മളൊക്കെ ആവറേജ് ആണ് എന്ന് എനിക്ക് നന്നായി അറിയാം. നിന്നെ പോലെ ചുള്ളൻ എന്നെ പ്രൊപ്പോസ് ചെയ്യും എന്നൊക്കെ പറഞ്ഞാൽ.
അഭി : നീ, നിന്നെ ഇങ്ങനെ കുറച്ച് കാണുന്നതാണ് നിന്റെ ഏറ്റവും വലിയ പോരായ്മ. നിന്റെ കണ്ണും വട്ട മുഖവും, നീളമുള്ള ആ ചുണ്ടും ആരെയും കൊതിപ്പിക്കും മഞ്ജു. പറഞ്ഞത് കൂടിയെങ്കിൽ സോറി.
മഞ്ജുവിനു ദേഹം ആകെ കുളിരു കോരി എന്തു പറയണം, ചെയ്യണം എന്നറിയാൻ വയ്യാത്ത അവസ്ഥയിൽ ആണ് കിടക്കുന്നതു. അടി വയറ്റിൽ മഞ്ഞു വീഴുന്ന അവസ്ഥ. കുട്ടികാലം മുതൽ താൻ സ്വപ്നം കണ്ടിട്ടുള്ള അഭിയിൽ നിന്ന് ഇങ്ങനെ കേൾക്കുമ്പോൾ, താൻ ഏതോ സ്വർഗ്ഗലോഗത്തിൽ എത്തിയ അവസ്ഥയിൽ എത്തിയിരുന്നു മഞ്ജു
Like Reply


Messages In This Thread
RE: തുടക്കവും ഒടുക്കവും - by DEVTEEN92 - 08-12-2023, 01:01 PM



Users browsing this thread: 1 Guest(s)