Thread Rating:
  • 5 Vote(s) - 4.4 Average
  • 1
  • 2
  • 3
  • 4
  • 5
ഇക്കായുടെ ഭാര്യ
#90
ഞാൻ ജാൻവിയെ എടുത്തു മടിയിൽ കിടത്തി അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു. ദൂരെ നിന്നും പോലിസ് ജീപ്പിന്റെ ശബ്ദം കേട്ട് ഷഹനാസ് എന്നെ നിർബന്ധിച്ചു, അവൾ എന്നെ പിടിച്ചു വലിച്ചു കൊണ്ട് പോയി ഞാനും ഷഹനാസും ആ ബിൽഡിങ്ങിന് അടുത്തുള്ള പുഴയിലേക്ക് എടുത്തു ചാടി. മലൈക ജാൻവിയുടെ ശരീരത്തിന് അടുത്ത് നിശ്ചലം ആയി ഇരുന്നു.

രേണുക ഐ പി എസും പീറ്ററും മറ്റു ഹണ്ടിങ് ടീമും എത്തി സീൻ വളഞ്ഞു, മലൈകയെ അവർ അറസ്റ്റ് ചെയ്തു, ബോഡികൾ എല്ലാം ക്ലിയർ ചെയ്തു, ഞാനും ഷഹനാസും നീന്തി മറുകരയിൽ എത്തി അവിടുന്ന് ഷഹനാസിന്റെ കാർ എടുത്തു ഞങ്ങൾ വേഗം സ്ഥലം കാലിയാക്കി. നേരെ ഗോവ ലക്ഷ്യം ആക്കി വിട്ടു കാർ, ഞാൻ സാബി അമ്മായിയെ വിളിച്ചു ഒരു ജോലി ആവശ്യം ആയി ചെന്നൈ വരെ പോവുകയാണെന്നും ഉമ്മനോടും ജാസ്മിനോടും പറയണം എന്നും പറഞ്ഞു ഫോൺ ഓഫ് ചെയ്തു സിം കാർഡ് ഊരി പുറത്തു എറിഞ്ഞു. ഷഹനാസ് കാർ സ്പീഡിൽ ഓടിച്ചു. ഞാൻ കാറിന്റെ ഡാഷിൽ അടിച്ചു ദേഷ്യത്തോടെ.
ഞാൻ : – ഒന്നും വേണ്ടായിരുന്നു, ഞാൻ കാരണം എന്റെ ജാൻവി..
ഷഹനാസ് : – ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല…. ഇപ്പോൾ നമുക്ക് എങ്ങനെ എങ്കിലും രക്ഷപ്പെടണം അതാണ് പ്രധാനം.
ഞാൻ : – നിന്റെ പണി ആണ് എല്ലാം, നീ പ്രതികാരം ചെയ്യാൻ പോയത് ആണ് എല്ലാത്തിനും തുടക്കം.
ഷഹനാസ് : – അല്ലെങ്കിലും ഇത് ഇങ്ങനെയേ വരുമെന്ന് എനിക്ക് അറിയാമായിരുന്നു, അതാണ് ഞാൻ നിന്നോട് ആദ്യമേ പറഞ്ഞത് “ഇത് തീക്കളി ആണെന്നും നീ ഇതിൽ ഇടപെടേണ്ട എന്നും”.
ഞാൻ : – പാവം ജാൻവി എന്ത് തെറ്റ് ചെയ്തു?
ഷഹനാസ് : – അതിന് ആരെങ്കിലും വിചാരിച്ചോ അവൾ അങ്ങോട്ട് കയറി വരുമെന്ന്, ഇനി ഇപ്പോൾ അതൊന്നും ആലോചിച്ചിട്ട് കാര്യം ഇല്ല. നമുക്ക് എത്രയും പെട്ടെന്ന് ഗോവയിൽ എത്തണം പിന്നെ അവിടുന്ന് മുംബൈ, മുംബൈ എത്തിയാൽ പിന്നെ പേടിക്കേണ്ട.
അങ്ങനെ കാർ എല്ലാ ഷോർട്ട് റോഡുകളിലൂടെയും ഓടിച്ചു ഷഹനാസും ഞാനും ഗോവ ലക്ഷ്യം ആക്കി യാത്ര തുടർന്നു, പോലിസ് അറസ്റ്റ് ചെയ്ത മലൈക കുറ്റബോധം കൊണ്ട് എല്ലാം സ്വയം ഏറ്റടുത്തത് കൊണ്ട് പോലിസ് ഞങ്ങളിലേക്ക് തത്കാലം അന്വേഷണം ഒന്നും വ്യാപിപ്പിച്ചില്ല. ആൽബർട്ട് നെ പോലെ ഒരു മോസ്റ്റ്‌ വാണ്ടഡ് ക്രിമിനലിനെ വെടിവെച്ചു കൊന്നു എന്ന ക്രെഡിറ്റ്‌ രേണുക ഐ പി എസ് ന് കിട്ടി ഒപ്പം മലൈക എന്ന അധോലോക റാണിയെ കുടുക്കിയ ക്രെഡിറ്റും അതുകൊണ്ട് തന്നെ രേണുക കൂടുതൽ അന്വേഷിച്ചു കുഴപ്പിക്കാൻ നിന്നില്ല. തന്റെ ബിസിനസുകളും സ്വത്തും പൂർവാധികം സ്വാതന്ത്ര്യത്തോടെ തനിക്ക് തിരിച്ചു കിട്ടിയ സന്തോഷത്തിൽ റംല ബീഗവും ഹാപ്പി ആയിരുന്നു. ജീവന് തുല്യം സ്നേഹിച്ചവളെ കൈവിട്ട് മുന്നോട്ട് ഇനിയെന്ത് എന്ന് അറിയാതെ ഞാൻ ഷഹനാസിന്റെ ഒപ്പം ഗോവയിലേക്ക് യാത്ര തുടർന്നു.
തന്റെ ഉമ്മയോട് കൊടുത്ത വാക്ക് പാലിച്ചു ഷഹനാസ് സേട്ട് നോട്‌ പ്രതികാരം ചെയ്ത നിർവൃതിയിൽ അവളും ഹാപ്പി ആയിരുന്നു. ഗോവയിൽ തന്റെ കയ്യാളെ വിളിച്ചു ഷഹനാസ് മുംബൈക്ക് ഉള്ള ക്രൂസ് ഷിപ്പിൽ എനിക്കും അവൾക്കും സേഫ് ആയി യാത്ര ചെയ്യാൻ ഉള്ള എല്ലാ കാര്യങ്ങളും സെറ്റ് ആക്കി.
കടും മേടും മലയും താണ്ടി ഞാനും ഷഹനാസും ഗോവയിലേക്ക് ലക്ഷ്യം വെച്ച് കാർ ഓടിച്ചു, മനസ്സിൽ അപ്പോഴും ജാൻവി എന്ന എന്റെ ജീവന്റെ ജീവൻ ഒരു വേദന ആയി അവശേഷിച്ചു……….. ഞാൻ എന്റെ കയ്യിൽ ഉള്ള തോക്ക് റീലോഡ് ചെയ്തു, മലൈകയുടെ വാക്കുകൾ ഞാൻ ഓർത്തു “ ഒരിക്കൽ ഇറങ്ങിയാൽ പിന്നെ തിരിച്ചു കയറാൻ ബുദ്ധിമുട്ട് ഉള്ളത് ആണ് അണ്ടർ വേൾഡ്” യെസ് ഞാൻ അറിയാതെ ഞാൻ ആ ലോകത്തിന്റെ ഭാഗം ആയി കഴിഞ്ഞിരുന്നു.
ഇനി, ഷിഫാസ് ന്റെ കളി മുംബൈയിൽ
mm గిరీశం
Like Reply


Messages In This Thread
RE: ഇക്കായുടെ ഭാര്യ - by Okyes? - 13-07-2020, 04:27 PM



Users browsing this thread: 36 Guest(s)