Thread Rating:
  • 5 Vote(s) - 4.4 Average
  • 1
  • 2
  • 3
  • 4
  • 5
ഇക്കായുടെ ഭാര്യ
#70
അൽബർട്ട് ന് വേണ്ടി രേണുക ഐ പി എസ് തന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഹണ്ടിങ് ടീമിനെ ഫോം ചെയ്തു , 5 അംഗങ്ങൾ ഉള്ള ഷാർപ്പ് ഷൂട്ടേർസ് അടങ്ങുന്ന ഒരു ടീമിനെ തന്നെ നിയോഗിച്ചു. ഇന്റലിജിൻസ് റിപ്പോർട്ട്‌ അനുസരിച്ചു ഇതിന്റെ പിന്നിൽ ഒരു അണ്ടർ വേൾഡ് വിംഗ് പ്രവർത്തിക്കുന്നുണ്ട് എന്ന റിപ്പോർട്ട്‌ അനുസരിച്ചു ആയിരുന്നു എത്രയും പെട്ടെന്ന് തന്നെ ആൽബർട്ട് നെ വലയിൽ ആക്കണം എന്ന രേണുക ഐ പി എസ് ന്റെ തീരുമാനം. റംല ബീഗം ആവട്ടെ രേണുക ഐ പി എസ് ന്റെ ടൈറ്റ് സെക്യൂരിറ്റി വലയത്തിലും ആയിരുന്നു ,അങ്ങനെ ഇരിക്കെ ആണ് അന്ന് വൈകുന്നേരം എനിക്ക് ഷഹനാസിന്റെ കാൾ വരുന്നത്.

ഷഹനാസ് "ഹലോ ഷിഫാസ്…… അർജന്റ് ആയി നിന്നെ ഒന്ന് മീറ്റ് ചെയ്യണം."
ഞാൻ "എവിടെ വരണം."
ഷഹനാസ് "സിറ്റി മാൾ…. ഞാൻ അവിടെ കോഫീ ഷോപ്പിൽ അഞ്ചാം നമ്പർ ടേബിളിൽ ഉണ്ടാവും."
ഞാൻ " ഓക്കേ ഷഹനാസ്, ഞാൻ ഒരു 15 മിനിറ്റ് കൊണ്ട് വരാം."
ഞാൻ അങ്ങനെ വേഗം ഡ്രസ്സ്‌ മാറി, ബൈക്ക് എടുത്തു സിറ്റി മാളിലേക്ക് പോയി, നഗരത്തിലെ അല്പം തിരക്ക് എറിയ ഒരു മാൾ ആയിരുന്നു അതു. ഞാൻ സിറ്റി മാളിൽ എത്തി ബൈക്ക് പാർക്ക്‌ ചെയ്തു വേഗം ലിഫ്റ്റ് വഴി 3ർഡ് ഫ്ലോറിലെ കോഫി ഷോപ്പ് ലക്ഷ്യം ആക്കി നീങ്ങി. കോഫീ ഷോപ്പിൽ എത്തിയ ഞാൻ അവിടെ അഞ്ചാം നമ്പർ ടാബിൽ തിരഞ്ഞു, പെട്ടെന്ന് എനിക്ക് അവിടെ ഒരു പെണ്ണ് ഇരിക്കുന്നത് കാണാൻ സാധിച്ചു ഞാൻ പതിയെ അങ്ങോട്ട് ചെന്നു. ഞാൻ നോക്കുമ്പോൾ ഷഹനാസ് ഫോണിൽ എന്തൊക്കെയോ ചെയ്തു കൊണ്ട് അവിടെ ഇരിക്കുന്നു.
ഞാൻ " ഹായ് ഷഹനാസ്…"
ഷഹനാസ് " (അവൾ ഫോണിൽ നിന്നും തല ഉയർത്തി എന്നെ നോക്കി) ഹലോ ഷിഫാസ്, പ്ലീസ് സിറ്റ്."
(ഞാൻ അവിടെ അവൾക്ക് മുന്നിൽ ആയി ഇരുന്നു ).
ഞാൻ : – ഷഹനാസ്, എന്തായിരുന്നു വരാൻ പറഞ്ഞത്.
ഷഹനാസ് : – പറയാം, അതിനു മുൻപ് കുടിക്കാൻ എന്താണ് വേണ്ടേ?
ഞാൻ : – എന്തായാലും കുഴപ്പം ഇല്ല.
(ഷഹനാസ് വെയ്റ്റർനെ വിളിച്ചു എനിക്ക് ഒരു എക്സ്പ്രസ്സോ ഓർഡർ ചെയ്തു, എന്നിട്ട് എന്നോട് പറഞ്ഞു.)
ഷഹനാസ് : – നീ പറഞ്ഞ കാര്യം ഞാൻ സേട്ടുമായി ഡിസ്‌കസ് ചെയ്തു, അദ്ദേഹം മലൈകയെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചിരുന്നു. മലൈക സാഹിബുമായി സംസാരിച്ചു, അവർ ഇപ്പോൾ ഒരു ധാരണയിൽ എത്താമെന്ന് പറഞ്ഞിട്ടുണ്ട്. ഐ മീൻ ഒരു കോംപ്രമൈസ്.
ഞാൻ : – എന്ത് കോംപ്രമൈസ്?!
ഷഹനാസ് : – സാഹിബ്‌, ഇപ്പോൾ ബീഗത്തിനെ കൊല്ലാൻ മലൈകക്ക് കൊടുത്ത കൊട്ടെഷൻ പിൻവലിക്കാൻ തയ്യാറാണ്, ഇൻ വൺ കണ്ടിഷൻ.
ഞാൻ : – എന്ത് കണ്ടിഷൻ?
ഷഹനാസ് : – റംല ബീഗം, സാഹിബിന്റെ കയ്യിൽ നിന്നും സ്വന്തമാക്കിയ മുഴുവൻ ബിസിനസ് നെറ്റ്വർക്കും പിന്നെ അയാളുടെ സ്വത്തുക്കളും തിരികെ നൽകാൻ തയ്യാറാണെങ്കിൽ, ഈ കൊട്ടെഷൻ ക്യാൻസൽ ചെയ്യാൻ സാഹിബ്‌ ഒരുക്കമാണ്.
ഞാൻ " അതു…. അത് ബീഗത്തിന് സമ്മതം ആവുമോ?
ഷഹനാസ് " ലുക്ക്‌ ഷിഫാസ്, എനിക്ക് ഈ കാര്യത്തിൽ ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ ബീഗത്തിനോട് കാര്യം പറ….. ചുവരുണ്ടെങ്കിൽ അല്ലേ ചിത്രം വരയ്ക്കാൻ പറ്റു? !"
ഞാൻ " ഹ്മ്മ് ഓക്കേ ഞാൻ സംസാരിക്കട്ടെ, എന്നിട്ട് ഷഹനാസിനെ അറിയിക്കാം."
ഷഹനാസ് "ഓക്കേ, ആഹ് പിന്നെ ആ രേണുക ഐ പി എസ് നെ നീ ഒന്ന് നോക്കിക്കോ."
ഞാൻ "എന്തു പറ്റി. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?"
ഷഹനാസ് " നീ, ഈ കോഫീ ഷോപ്പിലെ 2 നമ്പർ ടാബിൽ കണ്ടോ, അതായത് നമ്മുടെ ഓപ്പോസിറ്റ് ഉള്ളത്"
mm గిరీశం
Like Reply


Messages In This Thread
RE: ഇക്കായുടെ ഭാര്യ - by Okyes? - 03-05-2020, 08:42 AM



Users browsing this thread: 24 Guest(s)