Thread Rating:
  • 1 Vote(s) - 5 Average
  • 1
  • 2
  • 3
  • 4
  • 5
സ്റ്റാർട്ടപ്പ് (Completed)
#15
അദ്ധ്യായം - അഞ്ച്


ഭരതിന്റെ അലമാരയിൽ നിന്ന് മൂന്ന് ലക്ഷം രൂപ കാണാതെ പോയ വാർത്ത പതിയെ നാട്ടിലാകെ പടർന്നിരുന്നു. 
സണ്ണിയുടെ ഫോൺ വന്നപ്പോഴാണ് അനസൂയക്ക് അത് മനസ്സിലായത്.
"മൂന്ന് ലക്ഷം ഒക്കെ അലമാരയിൽ വച്ച് പൂട്ടിയിട്ടാണോ, നിൻറെ കയ്യിൽ കാശില്ല എന്നൊക്കെ പറഞ്ഞ് ആളെ പറ്റിച്ചത്?"
ദേഷ്യപ്പെട്ടപോലെയാണ് അയാൾ ചോദിച്ചത്.
"അയ്യോ അങ്ങനെയൊന്നുമല്ല. ഭരതേട്ടന്റെ കാര്യം അറിയാല്ലോ. എനിക്ക് പോലും അറിയില്ലായിരുന്നു ആ പൈസയെ പറ്റി."
അനസൂയ വിശദീകരിക്കാൻ ശ്രമിച്ചു.
"നിങ്ങൾ ഭാര്യേം ഭർത്താവും കൂടി നല്ല ഒത്തുകളിയാണ് എന്നാ നാട്ടിൽ സംസാരം."
"ഒത്തുകളിച്ചിട്ട് എന്നാ കിട്ടാനാ?"
"കിട്ടിയില്ലേ. അനസൂയ മൻസൂറിന്റെ അടുത്ത് നിന്നും പൈസ മേടിച്ചിട്ടുണ്ട് അല്ലേ."
"കുറച്ചു പുള്ളിയും തന്നു. അരലക്ഷം."
"എന്നിട്ട് മീൻകുഞ്ഞുങ്ങളെ വാങ്ങിയോ?"
"അത് പിന്നെ... അപ്പോഴത്തേക്ക് അല്ലേ ഇതൊക്കെ വന്നത്? ആകെ കേസ് ആയി മൂഡ് ഓഫ് ആയി ഒന്നിനും വയ്യാത്ത അവസ്ഥയാണ്."
"എന്നിട്ട് എന്താ തൻറെ പ്ലാൻ? ബിസിനസ് ഒക്കെ നിർത്തുകയാണോ?"
അനസൂയക്ക് എന്ത് പറയണമെന്ന് പെട്ടെന്ന് ഓർമ്മ വന്നില്ല. വായിൽ വന്ന കള്ളം അതേപടി അവൾ പറഞ്ഞു.
"സാധനങ്ങൾ ഇറക്കിവയ്ക്കാൻ എനിക്ക് പറ്റിയ ഒരു സ്ഥലം കിട്ടുന്നില്ല. അതാണ് ഇപ്പൊ പ്രശ്നം. അധികം ആരും അറിയാത്ത ഒരു സ്ഥലമാണ് വേണ്ടത്. വാടക കുറയുമല്ലോ."
"അത്രയേ ഉള്ളാേ? ഞാൻ അന്വേഷിക്കാം."
"അതൊന്നും വേണ്ട സണ്ണിച്ചായൻ വെറുതെ കഷ്ടപ്പെടേണ്ട. ഇപ്പോൾ തന്നെ എന്നെ സഹായിക്കാൻ സണ്ണിച്ചൻ ഒരുപാട്..."
"ഒന്ന് പോടോ. ഞാൻ ഉള്ളപ്പോൾ താൻ ഒന്നിനും കഷ്ടപ്പെടേണ്ട ആവശ്യമില്ല. പിന്നെ, തന്റെ മൂഡ് ഓഫ് മാറ്റാൻ ഒരു ദിവസം ഞാൻ അങ്ങോട്ട് വരുന്നുണ്ട്."
"അയ്യോ അതു വേണോ?"
"എന്താ അനസൂയ, എന്നെ എന്താ പേടിയാണോ?"
"അയ്യോ അതല്ല..."
"എന്നാൽ പറ. ഞാൻ എപ്പോഴാ വരണ്ടേ?"
അനസൂയയ്ക്ക് പെട്ടെന്ന് മറുപടി ഒന്നും മനസ്സിൽ വന്നില്ല.
"നാളെ ഞാനൊരു സ്കോച്ചുമായിട്ട് അങ്ങു വന്നാലോ?"
"അയ്യോ വേണ്ട എനിക്ക് പേടിയാ..."
"എന്നാ പിന്നെ ഞാൻ പറയുന്ന ഒരു സ്ഥലത്തേക്ക് പോകാം."
"സണ്ണി എന്താ എന്നെപ്പറ്റി വിചാരിച്ചിരിക്കുന്നത്?"
"അനസൂയ എന്താ സണ്ണിയെ പറ്റി വിചാരിച്ചിരിക്കുന്നത്?"
"ഉടക്കിലാണോ എന്നാ ഞാൻ ചോദിച്ചത്."
"അനസൂയയോട് ഞാൻ ഉടക്കുമോ?"
"പിന്നെന്താ ഇങ്ങനെ വാശിയോടെ സംസാരിക്കുന്നത്?"
"നാട്ടിൽ എല്ലാവരും പറയുന്നത് ഈ മോഷണ ന്യൂസ് ഒരു കെട്ടുകഥയാണെന്നാണ്. കാശ് തിരിച്ചു കൊടുക്കാൻ മടിയുള്ളതുകൊണ്ട് ഉണ്ടാക്കിയ ഒരു കഥ. അല്ലെങ്കിൽ പിന്നെ ഇത്രയും ദിവസമായിട്ടും പോലീസ് ഒരു തുമ്പും കണ്ടെത്താത്തത് എന്താ? ആ എസ് ഐ ഫാരിസ് നിങ്ങളുടെ കുടുംബ സുഹൃത്ത് അല്ലേ. ഈസിയായിട്ട് അയാൾക്ക് ആളെ പൊക്കാൻ പറ്റും. ഇതുവരെ നടക്കാത്തത് അങ്ങനെ ഒരാൾ ഇല്ലാത്തതുകൊണ്ടാണ്."
അയാളുടെ സംസാരം കേട്ട് അനസൂയ അന്ധാളിച്ചു പോയി.
"എൻറെ പൊന്നു സണ്ണിച്ചാ എന്തൊക്കെയാണ് നിങ്ങൾ ഈ പറയുന്നത്?"
"നാട്ടുകാര് പറയുന്ന കാര്യമാണ്. ഞാൻ ഇതൊന്നും വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം എനിക്ക് അനസൂയയെ നേരിട്ട് അറിയാലോ. പക്ഷേ ആ ഒരു വിശ്വാസം എനിക്ക് തിരിച്ചു കിട്ടുന്നില്ല."
"ഞാനിപ്പോ എന്താ വേണ്ടേ?"
അവസാനം അനസൂയ ചോദിച്ചു.
"നാളെ ടൗണിലേക്ക് ഒന്ന് ഇറങ്ങ്."
"എന്താ പ്ലാൻ എന്ന് പറ."
"അതൊക്കെ നമുക്കൊരു റസ്റ്റോറന്റിൽ അല്പനേരം ഇരുന്ന് സംസാരിക്കാം."
"അയ്യോ അത് വേണ്ട," അനസൂയ പെട്ടെന്ന് പറഞ്ഞു. "ഭരതേട്ടന്റെ പരിചയക്കാർ ആരെങ്കിലും കണ്ടാൽ പ്രശ്നമാകും."
"അങ്ങനെയെങ്കിൽ ശരി; നമുക്ക് മറ്റെന്തെങ്കിലും വഴി കണ്ടുപിടിക്കാം. താനൊന്ന് പുറത്തിറങ്ങ്."
"എവിടേക്കാണെന്ന് പറയാതെ..."
"അതൊക്കെ ഞാൻ പറയാം. എന്നെ അനസൂയയ്ക്ക് പേടിക്കേണ്ട ആവശ്യം ഉണ്ടോ? അത് പറ."
"ഇല്ല. ഐ മീൻ ഇല്ല എന്നാണ് എൻറെ വിശ്വാസം."
"എന്നാൽ നാളെ വാ. ഞാൻ നാളെ രാവിലെ വിളിക്കാം. അനസൂയ റെഡിയായിരുന്നോണം."

ഫോൺ വെച്ചപ്പോൾ അവൾ ഹൈദരലിയുടെ മിസ്ഡ് കോൾ കണ്ടു.
തിരിച്ചു വിളിക്കാൻ തോന്നിയില്ല.



അടുത്ത ദിവസം രാവിലെ കുളിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ സണ്ണിയുടെ മെസ്സേജ് വന്നു.
"ഗുഡ്മോർണിംഗ്."
അനസൂയ ആ മെസ്സേജിലേക്ക് ദേഷ്യത്തോടെ നോക്കി. തന്നെയോർത്ത് ത്രില്ലടിച്ച് ഇരിക്കുകയായിരിക്കും അയാൾ. അവൾ കരുതി.
പക്ഷേ എന്ത് ചെയ്യാം. അയാളെ അവോയ്ഡ് ചെയ്യാൻ പറ്റില്ല. തനിക്ക് മൂന്നുലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നു എന്ന കാര്യം അയാളെങ്ങാനും ഭരതേട്ടനോട് പറഞ്ഞാൽ പിന്നെ എല്ലാം തീർന്നു. ബാക്കിയെല്ലാം ഊഹിക്കാവുന്നതേയുള്ളൂ.

മനസ്സില്ലാ മനസ്സോടെ ആണെങ്കിലും രാവിലത്തെ പണിയെല്ലാം ഒതുക്കി പത്തുമണിയോടെ അനസൂയ വീട്ടിൽ നിന്നിറങ്ങി.
സാരിയാണ് അവൾ ധരിച്ചത്. വെറുതെ ചുരിദാർ ഒക്കെ ഇട്ട് ശരീരത്തിന്റെ ഷേപ്പ് എല്ലാം കാണിച്ച് സണ്ണിയെ ഇളക്കണ്ട എന്ന് കരുതിയാണ് സാരി ഉടുക്കാൻ തീരുമാനിച്ചത്. എന്നാലും ഏത് സാരി ആയാലും തന്നെ കാണാൻ ഒടുക്കത്തെ ഗ്ലാമർ ആണെന്ന് ഏത് പുരുഷനും പറയും. സൗന്ദര്യം ഒരു ശാപമാണെന്ന് പണ്ടാരോ പറഞ്ഞതുപോലെ ആയിപ്പോയി കാര്യങ്ങൾ.

ടൗണിൽ എത്തിയപ്പോൾ അവൾ സണ്ണിയെ വിളിച്ചു.
"അവിടെത്തന്നെ നിൽക്കൂ ഞാൻ ഉടനെ വരാം."
സണ്ണി പറഞ്ഞു.
അയാളുടെ ശബ്ദത്തിലെ ആഹ്ലാദം അനസൂയക്ക് മനസ്സിലായി. എന്താണ് അയാളുടെ മനസ്സിൽ എന്ന് അവൾക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.
10 മിനിറ്റ് തികയും മുമ്പ് അവളുടെ മുന്നിൽ ഒരു കാർ ബ്രേക്കിട്ടു.
"അനു കയറൂ..."
അവളെ നോക്കി ചിരിച്ചുകൊണ്ട് സണ്ണി പറഞ്ഞു. നല്ല തേച്ചു മിനുക്കിയ ഷർട്ട് ആണ് അയാൾ ധരിച്ചിരിക്കുന്നത്.
ഒരു ഡേറ്റിനാണ് അയാൾ ഇറങ്ങിയിരിക്കുന്നത് എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി.
"എങ്ങോട്ടാണ് നമ്മൾ പോകുന്നത്? ആദ്യം അത് പറയണം കേട്ടോ."
കാറിൽ കയറുമ്പോൾ അനസൂയ പറഞ്ഞു.
"പിന്നെന്താ. ഇവിടെ അടുത്ത് ഞാൻ വാടകയ്ക്ക് കൊടുത്തിരുന്ന ഒരു വീടുണ്ട്. കഴിഞ്ഞമാസം അവർ അത് വെക്കേറ്റ് ചെയ്തു പോയി. ഇപ്പോൾ ക്ലീൻ ഒക്കെ ചെയ്തു വച്ചിരിക്കുവാ. അനസൂയ ഇന്നലെ പറഞ്ഞിരുന്നില്ലേ, എന്തോ സാധനങ്ങൾ ഇറക്കാൻ ഒരു സ്ഥലം വേണമെന്ന്? എൻറെ ഈ സ്ഥലം ഒന്ന് കണ്ടു നോക്കൂ. ഒരുപക്ഷേ അനസൂയക്ക് ഇഷ്ടപ്പെട്ടാലോ. നമ്മളെ ആരെങ്കിലും കണ്ടാൽ ഇങ്ങനെ ഒരു ആവശ്യത്തിന് ആണെന്ന് പറഞ്ഞാൽ മതിയല്ലോ."

മുമ്പ് ഓൺലൈൻ ഡെലിവറി ബിസിനസ് തുടങ്ങാൻ ആരംഭിച്ചപ്പോൾ മനസ്സിൽ വന്ന ഒരാവശ്യമാണ് സാധനങ്ങൾ സൂക്ഷിക്കാൻ ഒരു വെയർ ഹൗസ്. അതിനെപ്പറ്റി സണ്ണിയോട് വെറുതെ സംസാരിച്ചത് അനസൂയ ഓർത്തു. മുമ്പ് അതൊരു ആവശ്യമായിരുന്നു എങ്കിലും ഇപ്പോ ബിസിനസും ഇല്ല ഒരു കോപ്പും ഇല്ല. പിന്നെന്ത് വേയർ ഹൗസ്!
പക്ഷേ അതിനെ പറ്റി കൂടുതൽ പറയാൻ അനസൂയ ആഗ്രഹിച്ചില്ല. എന്തു പറഞ്ഞാലും തന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോവുക എന്ന ഉദ്യമത്തിൽ നിന്ന് സണ്ണി പിന്മാറാൻ ഒന്നും പോകുന്നില്ല എന്ന് അവൾക്ക് അറിയാമായിരുന്നു.

"അതെയോ? അങ്ങനെ ഒരു വീടിനെ പറ്റി സണ്ണി എന്നോട് പറഞ്ഞില്ല." അനസൂയ പറഞ്ഞു.
"അനസൂയ മറന്നതായിരിക്കും. കഴിഞ്ഞ തവണ മില്ലിൽ വന്നപ്പോൾ ഞാൻ ഇതിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. പക്ഷേ അന്ന് അതിൽ താമസക്കാരുണ്ടായിരുന്നല്ലോ."
"ഓ അത് ശരിയാ."
അനസൂയ തലയാട്ടി.

നാലോ അഞ്ചോ കിലോമീറ്റർ ദൂരമേ സഞ്ചരിക്കേണ്ടി വന്നുള്ളൂ. ചുറ്റും കുറെ മാവുകൾ ഉണ്ടെങ്കിലും ഒറ്റപ്പെട്ടതെന്ന് തോന്നുന്ന ഒരു ബിൽഡിംഗ് ആയിരുന്നു അത്.
രണ്ടു നിലകളിലായി നാലു വീടുകളുള്ള ഒരു കോംപ്ലക്സ്. വീടിനു മുന്നിൽ കാർ പാർക്ക് ചെയ്തു സണ്ണി പുറത്തിറങ്ങി.
അനസൂയയും പുറത്തിറങ്ങി.
"വരൂ."
സണ്ണി അവളെ മുകളിലത്തെ നിലയിലുള്ള ഫ്ലാറ്റിലേക്കാണ് നയിച്ചത്. സ്റ്റെപ്പിനടുത്ത് എത്തിയപ്പോൾ അവൾക്ക് വഴി മാറി കൊടുത്ത് മുകളിലേക്ക് കയറാൻ ചിരിച്ചുകൊണ്ട് അവൾക്ക് നേരെ അയാൾ ആംഗ്യം കാട്ടി.
"വലതുകാൽ വച്ച് സ്റ്റെപ്പ് കയറിക്കോളൂ."
അനസൂയ സ്റ്റെപ്പ് കയറാൻ തുടങ്ങി. തൊട്ടുപിന്നിലായി സണ്ണിയും. സ്റ്റെപ്പുകൾ കയറുമ്പോൾ അയാളുടെ കണ്ണുകൾ തൻറെ നിതംബത്തിൽ ആയിരിക്കുമെന്ന് അവൾക്കു ഉറപ്പായിരുന്നു.
പക്ഷേ ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയല്ലേ താനിവിടെ വന്നത്?
വാതിൽക്കൽ എത്തി താക്കോൽ എടുത്ത് വാതിൽ തുറക്കുമ്പോൾ അയാളുടെ കൈകൾ അവളുടെ ദേഹത്ത് ഉരസി.
അവസരങ്ങൾ സൃഷ്ടിക്കാൻ ഉള്ള വഴികൾ. അവൾ മനസ്സിൽ ഓർത്തു.

വീടിന്റെ അകം വിശാലമായിരുന്നു. രണ്ടു ബെഡ്റൂമും കിച്ചനും ഒരു ഹാളും. ഹാളിൽ ഒരു വശത്തായി രണ്ട് സെറ്റ് സോഫകളും മറുവശത്തായി ഒരു ഡൈനിങ് ടേബിളും ഉണ്ട്. ഒരു ബെഡ്റൂമിന് ചെറിയൊരു ബാൽക്കണിയുമുണ്ട് പിൻഭാഗത്തായി.
ബെഡ്റൂമിലേക്ക് കടന്നതും നന്നായി വിരിച്ച് തയ്യാറാക്കി വച്ചിരിക്കുന്ന ബെഡ് തന്നെയാണ് ആദ്യം അനസൂയ ശ്രദ്ധിച്ചത്.
ഇന്ന് ഇവിടെ തന്റെ കൂടെ കിടക്കാം എന്ന് സണ്ണി ചിലപ്പോൾ സ്വപ്നം കാണുന്നുണ്ടായിരിക്കുമെന്ന് അവൾക്ക് തോന്നി.
മനസ്സിൽ ചെറിയ ഒരു പേടി തോന്നാതിരന്നില്ല. പക്ഷേ ഒരു ചെറിയ കള്ളം സംരക്ഷിക്കാൻ വേണ്ടി ഏത് ബലപ്രയോഗത്തിനും താൻ വഴങ്ങി കൊടുക്കും എന്ന് അയാൾ വിശ്വസിക്കില്ല എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. തന്റെ ഇഷ്ടത്തോടുകൂടി മാത്രമേ എന്തെങ്കിലും നടക്കൂ എന്ന് മനസ്സിലാക്കിയാൽ അയാൾക്ക് കൊള്ളാം. അവൾ സ്വയം ധൈര്യപ്പെടുത്തി.

"ഇത് മുഴുവനും സണ്ണിയുടെ പ്രോപ്പർട്ടി ആണോ?"
അനസൂയ ചോദിച്ചു.
"അതെ." അയാൾ പുഞ്ചിരിച്ചു. "അനസൂയക്ക് ഇഷ്ടപ്പെട്ടോ?"
"പിന്നെന്താ ഇഷ്ടമായി."
"എനിക്കത് കേട്ടാ മതി. എന്നാപ്പിന്നെ നമുക്ക് അല്പം ഇരിക്കാം അല്ലേ?"
സണ്ണി കിച്ചണിലേക്ക് പോയി രണ്ടുമൂന്നു കുപ്പികളും ആയി വന്നു.
സ്കോച്ച്, സോഡ, തണുത്ത വെള്ളം. എല്ലാമുണ്ട്.
"സണ്ണി എല്ലാ തയ്യാറെടുപ്പോടും കൂടിയാണല്ലോ."
"തനിക്കുവേണ്ടിയാടോ."
"ഞാൻ ഇങ്ങനെ ഇത്തരം കമ്പനി കൂടുന്ന ആളൊന്നുമല്ല കേട്ടോ."
"അതെനിക്കറിയാം. അത് നമ്മുടെ സന്തോഷം വർദ്ധിപ്പിക്കുകയേ ഉള്ളൂ."

സാധനങ്ങൾ സെന്റർ ടേബിളിൽ വച്ച് അയാൾ പിന്നെയും കിച്ചണിലേക്ക് പോയി. ഇത്തവണ രണ്ട് ഗ്ലാസുകളും ഒരു കാസറോളും കൊണ്ടാണ് മടങ്ങിവന്നത്.
"ഞാൻ കുറച്ചേ കഴിക്കൂട്ടോ. സണ്ണിയുടെ സന്തോഷത്തിനു വേണ്ടി മാത്രം."
അനസൂയ പറഞ്ഞു.
"താൻ നന്നായി കഴിക്കുന്ന ആളാണെന്ന് ഭരത് എന്നോട് പറഞ്ഞിട്ടുണ്ട്."

"അതൊക്കെ കുറെ പണ്ടാണ്. ഞങ്ങളുടെ ഹണിമൂൺ സമയത്ത്. ഇപ്പോ അങ്ങനെയൊന്നുമില്ല."
"എന്നാലും ഒരെണ്ണം ആവാം എൻറെ കൂടെ."
"അതും ഈ പട്ടാപകൽ..."
അനസൂയ മടിച്ചു.
"അടുത്ത തവണ നമുക്ക് രാത്രി അടിക്കാം."
"അയ്യടാ." അവൾ ചിരിച്ചു. "ചെക്കന്റെ പൂതി കണ്ടോ!"
"അനസൂയ എങ്ങനെ ചിരിക്കുന്നത് കാണുമ്പോൾ എന്തു ഭംഗിയെന്നറിയോ?"
"ഭാര്യയോടും ഇങ്ങനെയൊക്കെ സംസാരിക്കാറുണ്ടോ?"
"സത്യമായിട്ടും. നമ്മൾ എന്നും കാണുന്നതലല്ലല്ലോ നമ്മൾക്ക് പുതുമ തോന്നുക."
അതും പറഞ്ഞ് അയാൾ സ്കോച്ച് ബോട്ടിൽ തുറന്ന് ഗ്ലാസ്സുകളിൽ ഒഴിച്ചു. പിന്നെ സോഡയും വെള്ളവും ആനുപാതികം ചേർത്തു.
ഒരു ഗ്ലാസ് അനസൂയക്ക് നേരെ നീട്ടി. അവൾ അതു വാങ്ങി. പിന്നെ അയാൾ അയാളുടെ ഗ്ലാസും അവൾക്ക് നേരെ ഉയർത്തി.
"നമ്മുടെ ഈ സൗഹൃദം ഒരു രഹസ്യമായി എന്നും തുടരട്ടെ."
അനസൂയ ചിരിച്ചു.
"രഹസ്യമാക്കാൻ ഏറ്റവും താൽപര്യം സണ്ണിക്ക് ആണല്ലോ."
"ഗ്ലാസ് മുട്ടിക്ക് എന്റെ അനുക്കുട്ടീ."
സണ്ണി അക്ഷമനായി.
"ശരി. നമ്മുടെ ഈ രഹസ്യബന്ധം എന്നും നിലനിൽക്കട്ടെ. ചിയേഴ്സ്!"
അവൾ തൻറെ ഗ്ലാസ് അയാൾക്ക്റെ ക്ലാസിൽ മുട്ടിച്ചു.
ആദ്യ സിപ്പ് എടുക്കുമ്പോൾ അയാളുടെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു. ഏതോ കാന്തശക്തി പോലെ അവൾ തിരിച്ച് അയാളെയും അങ്ങനെ തന്നെ നോക്കി. നോക്കി നോക്കി ആദ്യത്തെ ഡ്രിങ്ക് ഒറ്റ വലിക്കു തന്നെ പകുതിയായി.
അവർ പരസ്പരം നോക്കി ചിരിച്ചു.
"ഇരിക്കൂ അനസൂയ."
അയാൾ സോഫയിലേക്ക് ചൂണ്ടി.

സണ്ണിക്ക് തന്നിൽ അടക്കാനാവാത്ത അഭിനിവേശം ഉണ്ടെന്ന് അനസൂയക്ക് മനസ്സിലായിക്കഴിഞ്ഞിരുന്നു. അതിനു വഴങ്ങിക്കൊടുക്കാൻ അവൾ ഒരിക്കലും തയ്യാറായിരുന്നില്ല. എന്നാലാേ അയാളെ പിണക്കാനും അവൾക്ക് ആഗ്രഹമുണ്ടായിരുന്നില്ല. എത്രയാെക്കെ ശ്രമിച്ചാലും അയാളെ തന്ത്രപരമായിത്തന്നെ  കൈകാര്യം ചെയ്യണമെന്ന് അവൾ തീരുമാനിച്ചിരുന്നു.
സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞാൽ സണ്ണിയെയും നിയന്ത്രിക്കാൻ സാധിക്കുമെന്ന് അവൾ വിശ്വസിച്ചു.

ആ ധൈര്യത്താലാണ് അനസൂയ സാേഫയിൽ ഇരുന്നത്. സെൻറർ ടേബിൾ അവൾക്കു മുന്നിലേക്ക് നീക്കി സണ്ണി കാസറാേൾ തുറന്നു. സ്വാദിഷ്ടമായ ഡ്രൈ ചിക്കൻ ഫ്രൈ ആയിരുന്നു അത്.
കണ്ടപ്പോൾ തന്നെ അനസൂയ 'അടിപൊളി' എന്ന ആംഗ്യം കാട്ടി.
പിന്നെ അതിൽ നിന്ന് ഒരു കഷണം എടുത്ത് നോക്കി. നല്ല സ്വാദ്. അത്യാവശ്യം എരിവും.
ഉടനെ തന്നെ അടുത്ത സിപ്പും എടുത്തു അവൾ.
"ഇപ്പൊ മനസ്സിലായോ എന്റെ വൈബ്?"
"സണ്ണി ആള് കൊള്ളാലോ."
"സണ്ണിയെ അനു അറിയാൻ പോകുന്നതേയുള്ളൂ."
"ഇങ്ങനെ ഒരാളെ അറിയുന്നതിൽ സന്തോഷമേയുള്ളൂ."
അനസൂയ ചിരിയോടെ പറഞ്ഞു. ഒറ്റ വലിക്ക് കൂടുതൽ കഴിച്ചതു കൊണ്ടായിരിക്കണം സ്കോച്ച് കുറേശ്ശെയായി അവളെ മത്തു പിടിപ്പിക്കുന്നുണ്ടായിരുന്നു. ശരീരം ഒന്ന് ലൈറ്റ് ആയത് പോലെ. ടെൻഷൻ എല്ലാം എവിടെയോ പോയതുപോലെ.
"സണ്ണിയുടെ ഫാമിലിയെ കുറിച്ച് ഒന്നും എന്നോട് പറഞ്ഞിട്ടില്ല."
"ഫാമിലിയെ കുറിച്ച് അനു ഒരിക്കലും ചോദിച്ചിട്ടില്ല."
"എന്നാൽ ഇപ്പൊ ചോദിച്ചിരിക്കുന്നു."

സണ്ണിയുടെ ഫാമിലിയെ കുറിച്ച് അല്പം പറഞ്ഞപ്പോൾ തന്നെ ആദ്യത്തെ റൗണ്ട് സ്കോച്ച് തീർന്നിരുന്നു. ഉടനെ തന്നെ സണ്ണി രണ്ടാമത്തെ പെഗ് ഒഴിച്ചു.
സണ്ണി ഇരുന്ന സോഫ സെൻറർ ടേബിളിൽ നിന്ന് അല്പം ദൂരെയായിരുന്നു. അതുകൊണ്ടുതന്നെ സ്നാക്സ് എടുക്കാൻ സോഫയുടെ എഡ്ജിലാണ് സണ്ണി ഇരുന്നത്. ഇടയ്ക്കിടയ്ക്ക് അനസൂയ കാസറോൾ അവനു മുമ്പിലേക്ക് നീക്കിയെങ്കിലും സ്നാക്സ് എടുത്ത ഉടൻ അത് തിരിച്ച് അവളുടെ മുമ്പിലേക്ക് തിരിച്ചുവച്ചു.
അവസാനം  അയാൾ പറഞ്ഞു.
"നമ്മൾ ഇങ്ങനെ കാസറോൾ തള്ളിക്കളിക്കേണ്ട ആവശ്യമില്ല അല്ലേ? ഞാൻ അങ്ങോട്ട് ഇരുന്നോട്ടെ."
"ഓ പിന്നെന്താ." അനസൂയ പെട്ടെന്ന് തന്നെ തൻറെ സോഫയിൽ ഒരു വശത്തേക്ക് നീങ്ങി. സണ്ണി എണീറ്റ് അവളുടെ വലതുവശത്തായി ഇരുന്നു.
"ഇപ്പോഴാണ് ശരിക്കും ഒരു സിറ്റിംഗ് ആയത്."
"ഉം...ഉം... സണ്ണിക്കുട്ടാ...എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് "
അവൾ ചിരിയോടെ പറഞ്ഞു.
തന്റെ നാവ് കുഴയുന്നുണ്ടോ എന്ന് അവൾക്ക് തന്നെ തോന്നി.
"സണ്ണിക്കുട്ടാ എന്ന വിളി കേൾക്കുമ്പോൾ തന്നെ എന്തോ പോലെ."
സണ്ണി അവളെ നോക്കിക്കൊണ്ട് പറഞ്ഞു.
"പഞ്ചാര കുട്ടാ എന്ന് വിളിക്കേണ്ടി വരുമോ?"
"ഇത്രയും ആയ സ്ഥിതിക്ക് ഇനി അനുമോൾക്കെന്നെ എന്തും വിളിക്കാം."
"ആദ്യം അനു പിന്നെ അനുമോൾ. കൊള്ളാലോ."
"ഇനിയുമുണ്ട് പേരുകൾ. പക്ഷേ ഇപ്പോഴല്ല സമയം വരുമ്പോൾ ഞാൻ വിളിക്കാം."
"അതേത് സമയം?"
"അതൊക്കെ ഉണ്ടെന്നേ. അടുത്ത റൗണ്ടിലേക്ക് കടക്കാം?"
"വേണ്ട ഇത് എൻറെ ലാസ്റ്റ് ആണ്. നമുക്ക് പോകാം."
"അതെന്താ ഇത്ര പെട്ടെന്ന്?"
"ആദ്യത്തെ തവണ തന്നെ അടിച്ചു പൂസായാൽ ശരിയാവുമോ?"
"അത് ശരിയാ. എന്നാലും നമുക്ക് ഇപ്പൊ പോണ്ട."
"ഞാൻ ഏതായാലും ഒന്ന് വാഷ് റൂമിൽ പോയി വരട്ടെ."
അനസൂയ എണീറ്റ് ബെഡ് റൂമിലേക്ക് നടന്നു. നടക്കുമ്പോൾ ബാലൻസ് തെറ്റുന്നുണ്ടായിരുന്നില്ല.
അധികം കിക്കൊന്നും കയറിയിട്ടില്ലെന്ന് അവൾ ആശ്വസിച്ചു.


വാഷ് റൂമിൽ നിന്ന് മടങ്ങിയപ്പോൾ ബെഡ്റൂമിലെ കണ്ണാടിക്ക് മുന്നിൽ ചെന്ന് സ്വയം ഒന്നു പരിശോധിച്ചു അനസൂയ. കുഴപ്പമൊന്നുമില്ല. കണ്ടാൽ വെള്ളമടിച്ചു എന്നൊന്നും തോന്നുന്നില്ല. മെല്ലെ ഓട്ടോ പിടിച്ച് വീട്ടിൽ പോയി അല്പനേരം ഉറങ്ങിയാൽ മതി.
പെട്ടെന്നാണ് അവൾക്ക് പിറകിൽ ഒരു അനക്കം കേട്ടത്. പിന്നിലേക്ക് തിരിയും മുമ്പ് അവൾക്കു ചുറ്റും രണ്ടു കൈകൾ വട്ടംചുറ്റി.
"എന്താ സുന്ദരി പെണ്ണേ, കണ്ണാടിയിൽ നോക്കി സ്വയം ആസ്വദിച്ചാൽ മതിയോ ഈ സൗന്ദര്യം?"
സണ്ണി കണ്ണാടിയിലൂടെ അവളെ നോക്കി ചിരിച്ചു.
അയാളുടെ മുഖം അവളുടെ തോളിൽ ആയിരുന്നു. അയാളുടെ കൈകൾ അവളുടെ അരക്കട്ടിൽ ചുറ്റിപ്പിടിച്ചു. ഒരു കൈ സാരിക്ക് പുറത്തു കൂടെയാണ് പോയത്.പക്ഷേ മറ്റേ കൈ സാരിക്ക് അകത്തുകൂടി അവളുടെ വയറിലാണ് പിടിച്ചത്. അതുമാത്രമല്ല അയാളുടെ ചൂടുപിടിച്ച ശരീരം അവളുടെ പുറകിൽ അമർന്നു നിന്നു.
"സണ്ണി എന്താ ചെയ്യുന്നേ..."
അയാളുടെ കൈകൾ വേർപെടുത്താൻ ശ്രമിച്ചു.
പക്ഷേ അത് അയാൾക്ക്റെ കൈകളുടെ ബലം കൂടാനേ സഹായിച്ചുള്ളൂ. കൂടാതെ അയാളുടെ വലതു കൈ അവളുടെ പൊക്കിളിനു മുകളിൽ ശക്തിയായി പിടുത്തമിട്ടു.
"ഒന്നടങ്ങി നിൽക്കെൻറെ പെണ്ണേ."
അതും പറഞ്ഞ് സണ്ണി തന്റെ വായു മൂക്കും അവളുടെ കഴുത്തിലേക്ക് അമർത്തി ആഴത്തിൽ ശ്വാസം എടുത്തു.
"മത്തുപിടിപ്പിക്കുന്ന തൻറെ ഗന്ധം ഉണ്ടല്ലോ...ഇതെന്നെ ഭ്രാന്തൻ ആക്കുന്നത് പോലെ..."
അനസൂയക്ക് ഇക്കിളി വന്നു.
"ആണോ... എങ്കിൽ ആ പ്രാന്ത് കൂടുന്നതിന് മുമ്പ് നമുക്ക് പോകാം."

മുന്നോട്ടു മാറാൻ ശ്രമിച്ച അനസൂയ പക്ഷേ ഡ്രസ്സിംഗ് ടേബിളിൽ തട്ടി നിന്നു. സണ്ണിയും മുന്നോട്ട് നീങ്ങി വീണ്ടും അവളെ പിറകിൽ നിന്നും ആലിംഗനം ചെയ്തു. വീണ്ടും  അയാൾ കഴുത്തിൽ ചുംബിക്കുന്നത് ഒഴിവാക്കാനായി അവൾ മുന്നോട്ടാഞ്ഞു. അവളുടെ തോളിലും കൈകൾ വച്ച്  അയാൾ അമർത്തി. തൻറെ അരക്കെട്ടിനു പുറകിൽ അയാളുടെ അരക്കെട്ട് വന്നമരുന്നത് അനസൂയ അറിഞ്ഞു. അയാളുടെ പൗരുഷം ആകെ കുലച്ചു പൂത്തുലഞ്ഞു നിൽക്കുകയാണ് അവൾക്ക് മനസ്സിലായി.
"എന്ത് രസമാണ് തൻറെ ബാക്ക് കാണാൻ?" സണ്ണി ആവേശത്തോടെ പറഞ്ഞു. അയാളുടെ ഇരു കൈകളും താഴേക്ക് പോയി അവളുടെഅരക്കെട്ട് ഇരുവശത്തുമായി പിടുത്തമിട്ടു.
"തൻറെ ഭരതേട്ടൻ എന്നും ഇതൊക്കെ അടിച്ചുപൊളിക്കുന്നുണ്ടായിരിക്കും അല്ലേടി?"
"ഒന്ന് പോ സണ്ണിച്ചാ കളിയാക്കാതെ ..."
അങ്ങനെ പറഞ്ഞവർ തിരിയാൻ ശ്രമിച്ചെങ്കിലും  അയാൾ വിട്ടില്ല.
"നിക്കെടി പെണ്ണേ ഒരു മിനിറ്റ്. എനിക്കിതൊക്കെ ഒന്നു കാണാനുള്ള ഭാഗ്യമെങ്കിലും താ."
അതും പറഞ്ഞ് അയാൾ തൻറെ അരക്കെട്ട് ശക്തിയായി അവളുടെ പുറകിൽ അമർത്തി.
"അറിയുന്നുണ്ടോടി പെണ്ണേ നീ എൻറെ സാധനത്തിന്റെ വലിപ്പം?"
"പിന്നെ അറിയാതെ? ഇങ്ങനെ തള്ളിപ്പിടിച്ചാൽപ്പിന്നെ അറിയാതിരിക്കുമോ?"
അനസൂയ ചോദിച്ചു.
"വേ...വേണ്ടേ... അനുക്കുട്ടിക്ക് അറിയണ്ടേ അതിങ്ങനെ ഉള്ളിലേക്ക് കേറുന്നതിന്റെ സുഖം?"
"സണ്ണിച്ചാ ഇത് അതിരു കടക്കുന്നുണ്ട്. നിർത്ത്."
അവൾ ബലമായിട്ട് തന്റെ ഇടുപ്പിൽ നിന്നും അയാളുടെ കൈകൾ വേർപ്പെടുത്തി. പിന്നെ വെട്ടിതിരിഞ്ഞ് അവനഭിമുഖമായി നിന്നു. 
"പറയുന്നത് കേൾക്ക്, സണ്ണിച്ചാ."
അയാൾക്ക്റെ കണ്ണിലേക്ക് തീഷ്ണ്ണമായി നോക്കിക്കൊണ്ടാണ് അവൾ പറഞ്ഞത്.
അതോടെ സണ്ണി അടങ്ങി.

അനസൂയ വേഗം പാേയി ഗ്ലാസുകൾ കഴുകി വെച്ചു. ഒരു പെഗ്ഗുകൂടി കഴിക്കാമെന്ന് സണ്ണി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അവൾ ചെവിക്കൊണ്ടില്ല.

നിവൃത്തിയില്ലാതെ വന്നപ്പോൾ സണ്ണി അവളെ തിരിച്ച് കാറിൽത്തന്നെ അവളുടെ വീട്ടിൽ തിരിച്ചെത്തിച്ചു.

തലയിലെ ചെറിയ ലഹരി മാറിക്കഴിഞ്ഞപ്പോഴാണ് സംഭവത്തിന്റെ ഗൗരവം അവൾക്ക് പൂർണ്ണമായും മനസ്സിലായത്. തലനാരിഴയ്ക്കാണ് അയാളുടെ കെണിയിൽ അകപ്പെടാതെ രക്ഷപ്പെട്ടത്.

അടുത്ത ദിവസം അവൾ സണ്ണിയെ ഫോൺ വിളിച്ചു.
"സണ്ണിച്ചാ ഇന്നലെ കുറച്ചു കൈവിട്ടുപോയി. ഇനിമേലാൽ എന്നെ ഇങ്ങനെ ട്രീറ്റിന് ആണെന്നും പറഞ്ഞ് എങ്ങോട്ടും വിളിച്ചോണ്ട് പോകരുത്. എൻറെ ഒരു കുടുംബമുണ്ട് ഞങ്ങൾ സമാധാനമായിട്ട് ജീവിച്ചു പൊയ്ക്കോട്ടെ പ്ലീസ്. സണ്ണിയുടെ പൈസ ഞാൻ ഉണ്ടാവുമ്പോ തിരിച്ചു തരാം."
സണ്ണി പെട്ടെന്ന് മാന്യനായി.
"ഒന്നും പേടിക്കേണ്ട അനസൂയ. ഇന്നലെ അങ്ങനെ പറ്റിപ്പോയി. ആദ്യമായിട്ടല്ലേ. ഇനി ഒരിക്കലും അങ്ങനെയൊന്നും എൻറെ ഭാഗത്തുനിന്നും ഉണ്ടാവില്ല. ഉറപ്പാണ്."
അനസൂയ ഒന്നും പറഞ്ഞില്ല.
"എന്നാേട് പിണങ്ങിയോ ടോ?" അയാൾ ചോദിച്ചു. ഒരു നിമിഷം ചിന്തിച്ച ശേഷമാണ് അനസൂയ മറുപടി പറഞ്ഞത്.
"ഇല്ല."
"ഞാൻ പറഞ്ഞില്ലേ? ഇനി ഒരിക്കലും അങ്ങനെയൊന്നും എൻറെ ഭാഗത്തുനിന്നും ഉണ്ടാവില്ല."
അയാൾ ഉറപ്പുകൊടുത്തു.

അയാളുടെ ഉറപ്പ് അവളെ ആശ്വസിപ്പിച്ചു. ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല എന്ന തോന്നൽ. 

പക്ഷേ അവളുടെ ആശ്വാസം അധികമൊന്നും നീണ്ടുനിന്നില്ല. രണ്ടുദിവസം കഴിഞ്ഞപ്പോൾ അവളെ തേടി മറ്റൊരാൾ വന്നു.

കൂളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ജനലിലൂടെ നോക്കിയപ്പോൾ അവിടെ ഒരു കാർ കണ്ടു. വാതിൽ തുറന്നപ്പോൾ അതാ നിൽക്കുന്നു ഹൈദരാലി.
"ഹലോ മാേളെ. ഹൗ ആർ യൂ?"
ഒരു ചെറു ചിരിയോടെയാണ് അയാളുടെ ചോദ്യം.
"അയാം ഫൈൻ. എന്താ ഇതുവഴി, ഹൈദരാലിക്ക?"
"അകത്തേക്ക് ക്ഷണിക്കുന്നില്ലേ?"
"പിന്നെന്താ വരൂ.. അകത്തേക്ക് ഇരിക്കൂ."
സെറ്റിയിൽ അയാളെ ഇരുത്തി അടുക്കളയിലേക്ക് നീങ്ങാൻ ഒരുങ്ങി.
"ഞാൻ വെള്ളം എന്തെങ്കിലും എടുക്കാൻ പരമുവിനോട് പറയാം."
"പരമു ഇവിടെ ഇല്ല. അയാളെ ഞാൻ ടൗണിൽ വച്ച് കണ്ടിരുന്നു. പച്ചക്കറി മേടിക്കാൻ ഇറങ്ങിയതായിരിക്കും."
"ഓ അതെ. ഇപ്പോൾതന്നെ തിരിച്ചുവരുമായിരിക്കും. സാരമില്ല കുടിക്കാൻ ഞാൻ തന്നെ എന്തെങ്കിലും എടുക്കാം."
"ഒന്നും വേണ്ട. അനസൂയ ഇവിടെ ഇരിക്ക്."
അയാൾ അടുത്തുള്ള സീറ്റ് ചൂണ്ടിക്കാണിച്ചു.
അനസൂയ പക്ഷേ രണ്ടാമത്തെ സോഫയിലാണ് ഇരുന്നത്. മുട്ടിന് തൊട്ടു താഴെ മാത്രം നീളമുള്ള ടോപ്പ് മാത്രമാണ് അവൾ ധരിച്ചിരുന്നത്. അതിനു താഴെ നഗ്നമായ തന്റെ കാലുകളിലേക്ക് അയാളുടെ നോട്ടമൊന്നു പാളി വീഴുന്നത് അവൾ കണ്ടു.
"കാര്യം എന്തെന്ന് പറയൂ ഹൈദരാലിക്ക..."
"മൂന്നുലക്ഷം രൂപ കാണാതെ പോയതിനെ പറ്റി ഞാൻ കേട്ടു. കള്ളനെ ഇതുവരെ പിടിച്ചില്ല അല്ലേ?"
"ഇല്ല."
"പിടിക്കുമോ?"
"എന്താ അങ്ങനെ ചോദിച്ചത്?"
"ആ മൂന്നുലക്ഷമല്ലേ അനസൂയ നമ്മക്ക് തന്നത്?"
"അതല്ല ഇത് വേറെ മൂന്നു ലക്ഷമാ."
"ചുമ്മാ കളിപ്പിക്കാതെ കൊച്ചെ. ഇങ്ങനത്തെ കളികളൊക്കെ നമ്മള് ഒരുപാട് കണ്ടതാ."
"ഇതിലിപ്പോ എന്താ ഹൈദരാലിക്കയുടെ പ്രശ്നം?"
"എൻറെ പ്രശ്നം, അനസൂയയെ പോലീസ് പിടിക്കുമ്പോൾ അവർ അടുത്തത് നമ്മളിന്റെ അടുക്കൽ വരും. അപ്പോൾ നമ്മള് എന്താ പറയേണ്ടത്?"
അനസൂയ മറുപടി പറയാൻ വാ തുറക്കുന്നതിന് മുമ്പ് ഹൈദർ അലി കയ്യുയർത്തി അവളെ തടഞ്ഞു. 
"നുണ പറയേണ്ട ആവശ്യമില്ല. ആ കാശാണ് അനസൂയ നമ്മക്ക് തന്നത് എന്ന് നമ്മക്ക് വ്യക്തമായിട്ട് അറിയാം. ആ കാശ് ഇപ്പോഴും നമ്മളിന്റെ കയ്യിൽ ഉണ്ട്. അതു കണ്ടാൽ കൊച്ചിന്റെ കെട്ടിയോൻ ഉടനെ തിരിച്ചറിയും. അതുകൊണ്ട് ആലോചിച്ചിട്ട് പറഞ്ഞാൽ മതി."
അനസൂയ ഒരു ദീർഘശ്വാസം എടുത്തു.
ശരിയാണ്. ഇയാളോട് കള്ളം പറഞ്ഞിട്ട് കാര്യമില്ല.
"ഞാൻ... ഞാൻ ഹൈദരാലിക്കക്ക് കാശൊന്നും തന്നിട്ടില്ലെന്നു പറഞ്ഞാൽ മതി. പറയില്ലേ?"
പ്രതീക്ഷിച്ച മറുപടി അവളിൽ നിന്ന് ലഭിച്ച പോലെ ഹൈദരാലി തലയാട്ടി.
"അനസൂയ നമ്മക്ക് കാശൊന്നും തന്നിട്ടില്ല എന്ന് പറഞ്ഞാൽ മതി. പ്രശ്നമൊക്കെ തീരും."
"അതെ."
"എന്നുവച്ചാൽ അനസൂയയ്ക്കു വേണ്ടി നമ്മള് കള്ളം പറയണം."
എന്ത് പറയണമെന്ന് അറിയാതെ അനസൂയ അയാളെ നോക്കി.
"നമ്മള് നല്ല തിരക്കുള്ള മനുഷ്യനാണ്. കള്ളം പറഞ്ഞാൽ പിന്നെ ജയിക്കും വരെ ഒരുപാട് കള്ളം നമ്മക്ക് പറയേണ്ടിവരും. കാശിന് അല്ലെങ്കിൽ പിന്നെ നമ്മൾ ഇവിടെ വന്നത് എന്തിനാണ് എന്ന് പറയേണ്ടിവരും. സിസിടിവി വിഷ്വൽസ് എല്ലാം വെച്ച് നമ്മളിവിടെ ഇടയ്ക്കിടയ്ക്ക് വന്നതൊക്കെ ഇപ്പോൾ തന്നെ അവർക്ക് മനസ്സിലായിക്കാണും. പിന്നെ ഫോൺ കോൾസും ഉണ്ട്. ഞാൻ  എന്താ പറയുന്നത് എന്നു വച്ചാൽ ഒന്നിനു പകരം ഒരുപാട് നുണകൾ നമ്മക്ക് പറയേണ്ടിവരും. എല്ലാം അനസൂയയ്ക്ക് വേണ്ടി."
'എന്താ ഹൈദരാലിക്കാ പറഞ്ഞുവരുന്നത്?"
"അനസൂയയ്ക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് എന്ന് അനസൂയയുടെ മുഖം കണ്ടാൽ എനിക്കറിയാം. നമ്മക്ക് വേണ്ടത് അനസൂയയ്ക്ക് തരാൻ കഴിയും."
അനസൂയയുടെ ഹൃദയമിടിപ്പ് ഒരു തയ്യൽ മെഷീനിന്റെ ശബ്ദം പോലെ ആയി മാറിയിരുന്നു. ഹൈദരാലിക്ക വളരെ ഓപ്പണായി തന്റെ ഇംഗിതം അറിയിച്ചു കഴിഞ്ഞു എന്ന് അനസൂയക്ക് മനസ്സിലായി.
"ഹൈദരാലിക്ക; ഇങ്ങനെ സംസാരിച്ചാൽ ഹൈദരലിക്കയോട് എനിക്ക് ഇറങ്ങിപ്പോകാൻ പറയേണ്ടിവരും."
സ്വരം കടുപ്പിച്ചാണ് അനസൂയ സംസാരിച്ചത്.

"അത് പറയേണ്ട ആവശ്യമില്ല. നമ്മള് ഇപ്പോൾ തന്നെ പോകും. പക്ഷേ അടുത്തു തന്നെ വീണ്ടും വരും. ഒരു തവണ മാത്രമേ വരൂ. അത് നമ്മളിന്റെ വാക്കാണ്. പക്ഷേ ആ തവണ നമ്മളെ എങ്ങനെ സ്വീകരിക്കണമെന്ന് അനസൂയ ഒരു തീരുമാനം എടുത്തിരിക്കണം."
അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ അവളുടെ ശരീരമാകെ ഒന്ന് അളന്നെടുത്തു. അനസൂയ ആകെ വിളറി വെളുത്തു പോയി.
"ഹൈദരാലിക്കാ പ്ലീസ്. യു ആർ ബ്ലാക്ക് മെയിലിംഗ് മി."
"ഇതിൽ ബ്ലാക്ക് മെയിൽ ഒന്നുമില്ല. നമ്മള് മാേളെ ഔട്ട് ഓഫ് ദി വേ ഹെൽപ് ചെയ്യാൻ തയ്യാറാകുന്നു. അപ്പോൾ അതേപോലെ മോള് എന്നെയും ഹെൽപ്പ് ചെയ്യണം. നമ്മളിലന്റ ഒരു ആഗ്രഹമാണ്; ചെറിയ ഒരു ആഗ്രഹം. ഞാൻ മോളെ കടിച്ചു തിന്നുകയൊന്നുമില്ല. ഇതൊക്കെ ഒരു രസമായിട്ട് എടുത്താൽ മതി."

ഹൈദരാലി എണീറ്റു മെല്ലെ അവളുടെ അടുത്ത് വന്നു. അനസൂയ എണീറ്റെങ്കിലും അവൾക്ക് മാറാൻ കഴിഞ്ഞില്ല. അയാൾ അവളുടെ വലതു കൈ പിടിച്ചുയർത്തി അയാളുടെ മുഖത്തേക്ക് അടുപ്പിച്ചു. അല്പം ബലം പ്രയോഗിച്ചെങ്കിലും അവൾക്ക് അയാളെ തടയാൻ കഴിഞ്ഞില്ല. അവളുടെ പുറംകൈ അയാൾ ഒന്നു മണത്തു. പിന്നെ അവിടെ ഒരു മുത്തം ചാർത്തി. 
വെറുപ്പോടെ, ഞെട്ടലോടെ, മുഖം തിരിച്ചു അനസൂയ.
"നമ്മുടെ അടുത്ത കണ്ടുമുട്ടൽ അനസൂയ നന്നായി എൻജോയ് ചെയ്യും. അതെന്റെ വാക്കാണ്."

ഹൈദരാലി പോയി കുറേ കഴിഞ്ഞിട്ടും അനസൂയയുടെ വിറയൽ മാറിയില്ല.
താൻ വലിയൊരു കെണിയിൽ ആണ് അകപ്പെട്ടിരിക്കുന്നത് എന്ന് അവൾ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.

"ഇത്ര കഴപ്പുള്ള ഒരു മനുഷ്യനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. എത്ര നേരമാണ് അയാൾ എന്നെ..."
അനിതയുടെ വാക്കുകൾ അവൾ ഓർത്തു. അങ്ങനെ അയാൾ തന്നെയും ചെയ്യും. ഓർക്കാൻ പോലും അനസൂയയ്ക്ക് ഭയം തോന്നി.

സണ്ണിക്ക് തന്നെ വേണം..
ഫാരിസിനും തന്നെ വേണം.
ഇപ്പോൾ ഇതാ ഒഴിവാക്കി എന്ന് വിചാരിച്ച ഹൈദരാലിക്കും തന്നെ വേണം.

മൂന്നുലക്ഷം രൂപയുടെ പേരിൽ എത്രപേരുടെ കൂടെ കിടക്കേണ്ടി വരും?
ദൈവമേ. എന്നെ ഒന്ന് രക്ഷിക്കു ഇതിൽ നിന്ന്.
അവൾക്ക് പ്രാർത്ഥിക്കാനേ കഴിഞ്ഞുള്ളൂ.


(തുടരും)
Find my stories here:

Thread Page
[+] 1 user Likes krish_999's post
Like Reply


Messages In This Thread
RE: സ്റ്റാർട്ടപ്പ് - by krish_999 - 16-10-2023, 07:56 PM



Users browsing this thread: 1 Guest(s)