Thread Rating:
  • 5 Vote(s) - 4.4 Average
  • 1
  • 2
  • 3
  • 4
  • 5
ഇക്കായുടെ ഭാര്യ
#89
ആൽബർട്ട് ന്റെ ആദ്യ ബുള്ളറ്റ് ജാൻവിടെ കഴുത്തിൽ തന്നെ കൊണ്ടു രണ്ടാമത്തെ ബുള്ളറ്റ് അവളുടെ നെഞ്ചിലും. ഞാൻ ഞെട്ടി, ജാൻവിക്ക് വെടിയേറ്റത് കണ്ടു ഞാൻ ഒരു നിമിഷം തകർന്നു. ഞാൻ ജാൻവിയെ വലിച്ചു കാറിന്റെ പിന്നിൽ ഒളിച്ചു, ഷഹനാസ് ബീഗത്തിനെ കവർ ചെയ്തു ഷൂട്ട്‌ ചെയ്തു, ഷഹനാസിന്റെ തോക്കിലെ ബുള്ളറ്റ് നേരെ ചെന്ന് കൊണ്ടത് സാഹിബിന്റെ നെഞ്ചിൽ (ഗൺ ഷോട്ട്സ് BGM ) സാഹിബ്‌ തെറിച്ചു വീണു.

ഞാൻ ജാൻവിയെ എന്റെ മടിയിൽ കിടത്തി, അവൾക്ക് ശ്വാസം എടുക്കാൻ പറ്റാതെ ആയി, അവളുടെ ശരീരത്തിൽ നിന്നും ബ്ലഡ്‌ ഒഴുകി “ഞാൻ പറഞ്ഞത് അല്ലേ ഷിഫാസ് ഇതൊന്നും വേണ്ടന്ന്” ഞാൻ അവളെ ചേർത്തു പിടിച്ചു കരഞ്ഞു, അവൾ ശ്വാസം പണിപ്പെട്ട് എടുത്തു എന്നിട്ട് വിക്കി വിക്കി പറഞ്ഞു “ഐ ലവ് യു” പിന്നെ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പുറത്തേക്ക് ഇറ്റി പിന്നെ ഒരു നീണ്ട ശ്വാസം എടുത്തു അവൾ നിശ്ചലയായി. ഞാൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു, അപ്പുറത്തു ഷഹനാസ് ആൽബെർട്ടിനോട് ഷൂട്ട്‌ ചെയ്തു നിൽക്കുന്നു അവൾക്ക് കൂടുതൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് മനസിലായതോടെ അവൾ എന്നെ വിളിച്ചു. ഞാൻ എന്റെ കൈ കൊണ്ട് ജാൻവിയുടെ കണ്ണുകൾ അടച്ചു. പ്രതികാരം എന്നിൽ പൂണ്ടു വിളയാടി ഞാൻ ഗൺ റീലോഡ് ചെയ്തു (വിക്രം വേദ BGM) ഞാൻ കാറിനു പിന്നിൽ നിന്ന് എണീറ്റ് ആൽബെർട്ടിനും ടീമിനും നേരെ വെടി ഉതിർത്തു ഒപ്പം ഷഹനാസും എന്റെ തുരു തുരെ ഉള്ള വെടിവെപ്പിൽ ബുള്ളറ്റ് ആൽബർട്ട്ന്റെ കഴുത്തു തുളച്ചു, അവൻ നിലത്തു വീണു, ഷഹനാസ് മറ്റു രണ്ട് പേരെയും ഷൂട്ട് ചെയ്തു വീഴ്ത്തി.
ഞാനും ഷഹനാസും ഗൺ റീലോഡ് ചെയ്തു, മലൈകയുടെ അടുത്ത് എത്തി. മലൈക പേടിച്ചു വിറച്ചു “സൈന്യം നഷ്ടപെട്ട റാണിയെ പോലെ”.
ഞാൻ : – സന്തോഷം ആയില്ലേ? എല്ലാവരും തീർന്നില്ലേ? ദാ അപ്പുറം കിടപ്പുണ്ട് സ്വന്തം മോൾ, സമാധാനം ആയില്ലേ നിങ്ങൾക്ക്?
മലൈക ജാൻവി മരിച്ചു കിടക്കുന്നത് കണ്ടു പൊട്ടിക്കരഞ്ഞു, സേട്ടും, ശർമയും, സാഹിബും, ആൽബെർട്ടും സ്റ്റീഫനും, ജാൻവിയും അടക്കം എല്ലാവരും വെടിയേറ്റ് കിടക്കുന്നു.
ഞാൻ : – നിങ്ങൾ അനുഭവിക്ക്, സ്വന്തം മോൾ നഷ്ടപ്പെട്ടാൽ ഉള്ള വേദന എന്താണെന്ന് അനുഭവിച്ചു അറിയൂ, പക്ഷെ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നഷ്ടപെട്ടത് മുഴുവൻ എനിക്ക് ആണ്. ഞാൻ അവളെ അത്രയും സ്നേഹിച്ചു പോയി.
ഷഹനാസ് വന്നു എന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു പോകാം പോലിസ് വന്നാൽ കുഴപ്പം ആണ് എന്ന് പറഞ്ഞു, അങ്ങനെ ഞാൻ ബീഗം ഒപ്പിട്ട് കൊടുത്ത ഫയൽ തിരികെ ബീഗത്തിന് കൊടുത്തു, “ഞാൻ എന്റെ ഉത്തരവാദിത്തം നിറവേറ്റി “ ബീഗം കണ്ണുകൾ നിറഞ്ഞു കൊണ്ട് എന്റെ കവിളിൽ തലോടി എന്നോട് നന്ദി പറഞ്ഞു. ബീഗത്തിനെ കാറിൽ കയറ്റി ഞാൻ യാത്ര ആക്കി.
mm గిరీశం
Like Reply


Messages In This Thread
RE: ഇക്കായുടെ ഭാര്യ - by Okyes? - 13-07-2020, 04:25 PM



Users browsing this thread: 5 Guest(s)