Thread Rating:
  • 5 Vote(s) - 4.4 Average
  • 1
  • 2
  • 3
  • 4
  • 5
ഇക്കായുടെ ഭാര്യ
#87
സേട്ട് : – മോളെ ഈ ചതി എന്നോട് വേണ്ടായിരുന്നു…..

ഷഹനാസ് : – (തോക്ക് കൊണ്ട് സേട്ട് ന്റെ മുഖത്തു അടിച്ചിട്ട് പറഞ്ഞു) പണ്ട് എന്റെ ഉമ്മയെ നശിപ്പിച്ചു എന്റെ ബാപ്പയെ ജയിലിൽ അടച്ചു കൊല്ലുമ്പോൾ താൻ കരുതിയില്ല അല്ലേ ഇങ്ങനെ ഒരു ചതി തിരിച്ചും ഉണ്ടാവും എന്ന്?.
ഞാൻ : – ഷഹനാസ്….. പ്ലീസ്…. വേണ്ട.
ഷഹനാസ് : – ഇത് നിന്റെ കാര്യം അല്ല, നീ ഇതിൽ ഇടപെടേണ്ട.
സാഹിബ്‌ : – ഷഹനാസ്, ഇത് നിന്റെ ഊഴം ആണ്, നിന്റെ പ്രതികാരം നിനക്ക് തീർക്കാൻ ഉള്ള സമയം.
ഷഹനാസ് സേട്ട് ന്റെ തലക്ക് നേരെ തോക്ക് നീട്ടി, അവൾ കഴിഞ്ഞത് എല്ലാം ഓർത്തു കണ്ണുകൾ അടച്ചു തുറന്നു, പിന്നെ അവളുടെ തോക്കിന്റെ കാഞ്ചി വലിച്ചു, അവളുടെ തോക്കിൽ നിന്നും പ്രതികാരത്തിന്റെ ഉണ്ടകൾ സേട്ട് ന്റെ നെഞ്ചിലും ഒടുവിൽ തലയിലും ചീറി പാഞ്ഞു, സേട്ട് ഓരോ ഉണ്ടയും കൊണ്ട് നിലത്തു വീണു പിടഞ്ഞു പിടഞ്ഞു മരിച്ചു. ഞാനും റംല ബീഗവും ഈ കയ്ച്ച കണ്ടു പകച്ചു നിന്നു, അപ്പുറത്തെ ജനലിന്റെ പിന്നിൽ ജാൻവിയും ഞെട്ടി തരിച്ചു നിന്നു. പിന്നെ മലൈക എന്റെ അരികിൽ വന്നു തോക് എന്റെ നേരെ ചൂണ്ടിയിട്ട് പറഞ്ഞു.
മലൈക : – തത്കാലം നിന്നെ ഞാൻ വെറുതെ വിടുന്നു, അത് ഷഹനാസ് പറഞ്ഞത് കൊണ്ട് മാത്രം.
സാഹിബ്‌ : – അതേ, പക്ഷെ ഇവളെ അങ്ങനെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല, (ബീഗത്തിനെ നോക്കി സാഹിബ്‌ പറഞ്ഞു, എന്നിട്ട് ആൽബർട്ട് നോട്‌ പറഞ്ഞു) ആൽബർട്ട് ഏതായാലും നീ ഏറ്റെടുത്ത ധൗത്യം അല്ലേ ? നീ തന്നെ ചെയ്തോളു ആ സൽകർമ്മം.
ഞാൻ ബീഗത്തിനെ നോക്കി, അവർ ആകെ പേടിച്ചു വിറച്ചു നിൽക്കുന്നു, ഞാൻ ഷഹനാസിനെ നോക്കി, അരുത് എന്ന് സിഗ്നൽ കാണിച്ചു അവൾ എന്റെ കണ്ണുകളിൽ നിന്നും കണ്ണ് മാറ്റി, ആൽബർട്ട് അവന്റെ തോക്കും ആയി ബീഗത്തിന്റെ അടുത്തേക്ക് വന്നു.
ഞാൻ : – സാഹിബ്‌ പ്ലീസ്…… ഏതായാലും അവർ നിങ്ങൾക്ക് എല്ലാം തിരികെ തന്നില്ലേ? ഇനി അവരെ വെറുതെ വിട്ടേക്ക് പ്ലീസ്.
സാഹിബ്‌ : – നിന്റെ അഭിപ്രായം ഇവിടെ ആരും ചോദിച്ചില്ല, നിനക്ക് നിന്റെ ജീവൻ വേണമെങ്കിൽ മാറി നിന്നോളൂ.
പേടിച്ചു നിസ്സഹായ ആയി നിൽക്കുന്ന ബീഗത്തിന്റെ അടുത്തേക്ക് തോക്കുമായി ആൽബർട്ട് വന്നു, ബീഗത്തിനെ ഗൺ പോയിന്റിൽ നിർത്തി, ആൽബർട്ട് അവന്റെ തോക്കിന്റെ കാഞ്ചി വലിക്കാൻ നോക്കിയതും, ഞാൻ എന്റെ അരയിൽ നിന്നും ഷഹനാസ് ഗിഫ്റ്റ് ആയി തന്ന തോക്ക് എടുത്തു ആൽബർട്ട് നു നേരെ ചൂണ്ടി, പെട്ടെന്ന് അത് കണ്ടു മലൈകയും അവളുടെ ടീമും തോക്ക് എന്റെ നേരെയും ചൂണ്ടി. പ്രശ്നം വഷളാകും എന്ന് കണ്ടു ഷഹനാസ് അവളുടെ ഗൺ എടുത്തു സാഹിബിന്റെ നേരെ പോയിന്റ് ചെയ്തു. മൊത്തത്തിൽ അവിടെ ഉണ്ടായിരുന്നു എല്ലാവരും ഗൺ പോയിന്റിൽ ആയി. (വിക്രം വേദ BGM) ആരെങ്കിലും ഒന്ന് കാഞ്ചി വലിച്ചാൽ എല്ലാവരും തീരും.
ഞാൻ : – ഒന്നുകിൽ നമ്മൾ എല്ലാവരും ഇവിടെ തീരും അല്ലെങ്കിൽ, നമ്മൾ ഒരുമിച്ചു പിരിയും….. ഏതു വേണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.
മലൈക : – ഷിഫാസ്, വെറുതെ ഇതിൽ തല ഇടേണ്ട. ഞാൻ എന്റെ മോളെ ഓർത്തിട്ട് ആണ് നിന്നോട് അല്പം ദയ കാണിച്ചത്.
ഞാൻ : – നിങ്ങൾ ആരാണ്, ചുമ്മാ പേടിപ്പിക്കല്ലേ. ഞാൻ ഇവിടെ ബീഗവും ആയി വന്നിട്ടുണ്ട് എങ്കിൽ അവരെ തിരികെ കൊണ്ട് പോവാനും എനിക്ക് അറിയാം, ഇനി അങ്ങനെ അല്ലെങ്കിൽ നമ്മൾ എല്ലാവരും ഇവിടെ തീരും.
സാഹിബ്‌ : – ഷഹനാസ്, അവനെ രക്ഷിക്കാൻ നീ വെറുതെ മണ്ടത്തരം കാണിക്കരുത്, നിനക്ക് അറിയാലോ ഇതിന്റെ പരിണിത ഫലം?
ഷഹനാസ് : – ഇത് തന്നെ അല്ലായിരുന്നോ നേരത്തെ നിങ്ങളോട് സേട്ട് പറഞ്ഞത്?
ഞാൻ : – ചിന്തിക്കാൻ സമയം ഇല്ല, എന്തു വേണം എന്ന് വേഗം തീരുമാനിക്ക്.
എല്ലാവരും അൽപ നേരം ആലോചിച്ചു, പിന്നെ മലൈക തോക്ക് താഴ്ത്തി, പിന്നെ ആൽബർട്ട് പിന്നെ ഷഹനാസ്, പിന്നെ മലൈകയുടെ ടീം അതുകഴിഞ്ഞു ഞാൻ ബീഗത്തിനോട് വേഗം കാറിൽ കയറാൻ പറഞ്ഞു ഞാനും ഷഹനാസും അവരെ തോക്ക് ഉപയോഗിച്ച് കവർ ചെയ്തു കാറിലേക്ക് പോവുന്നു. സാഹിബും മലൈകയും ആൽബെർട്ടും എല്ലാം നോക്കി നിന്നു. പെട്ടന്ന് എല്ലാം തകിടം മറിച്ചു കൊണ്ട് ജാൻവി ഓടി ഫ്രെമിലേക്ക് വന്നു, അത് കണ്ടു ഞാനും ഷഹനാസും ഒരു നിമിഷം പതറി. ഈ ടൈം കൃത്യമായി മുതലെടുത്തു ആൽബർട്ട് ഷൂട്ട് ചെയ്തു പിന്നെ അവന്റെ ടീമും. ജാൻവിയെ കണ്ട മലൈക തടയാൻ ശ്രമിച്ചെങ്കിലും ഷൂട്ട്‌ ഔട്ട്‌ തുടങ്ങി കഴിഞ്ഞിരുന്നു.

mm గిరీశం
Like Reply


Messages In This Thread
RE: ഇക്കായുടെ ഭാര്യ - by Okyes? - 13-07-2020, 04:14 PM



Users browsing this thread: 3 Guest(s)